കൊ​റി​യ​ൻ വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്:​ ര​ണ്ടു​പേ​ർ​ക്കെ​തി​രേ കേ​സ്
Saturday, September 14, 2019 1:04 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്ത് വീ​ണ്ടും വീ​സ ത​ട്ടി​പ്പ് കേ​സ്. പൂ​ടം​ക​ല്ല് സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രെ രാ​ജ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
ദ​ക്ഷി​ണ കൊ​റി​യ വി​സ ത​ട്ടി​പ്പ് കേ​സി​ൽപൂ​ടം​ക​ല്ല് പു​ളി​മാ​ന​ടു​ക്ക​ത്തെ സൈ​മ​ണി​ന്‍റെ മ​ക​ൾ കെ.​പി.​സി​നി​മോ​ളു​ടെ (39) പ​രാ​തി​യി​ൽ തൊ​ടു​പു​ഴ മാ​ങ്കു​ള​ത്തെ സു​നീ​ഷ്, ത​മി​ഴ്നാ​ട് തി​രു​ച്ചി​യി​ലെ എ​ച്ച്.​ദേ​വ​നേ​ശ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.
ഒ​രു വി​വാ​ഹച​ട​ങ്ങി​ൽവച്ച് സു​ഹൃ​ത്താ​ണ് ഇ​രു​വ​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്ന് സി​നി​മോ​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് ഈ ​പ​രി​ച​യം വ​ച്ച് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് പ​ലത​വ​ണ​യാ​യി നാ​ല് ല​ക്ഷം രൂ​പ ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചു.
പ​ണം ന​ൽ​കി നാ​ളു​ക​ൾ​ക്ക് ശേ​ഷ​വും വീ​സ ന​ൽ​കി​യി​ല്ലെ​ന്നും പ​ണം തി​രി​ച്ചു ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പ​രാ​തി.