പ്രകൃതി സംരക്ഷണത്തിനായി കൈകോർത്തു നാട്
Sunday, September 15, 2019 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​സ്യ​ജ​ന്തു വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഇ​ട​നാ​ട​ൻ ചെ​ങ്ക​ൽ​ക്കു​ന്നു​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​നും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തിനി​ൽ​ക്കു​ന്ന ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കാ​നു​മാ​യി കു​ട്ടി​ക​ളു​ടെ പ​ഠ​ന​യാ​ത്ര. കൂ​ളി​യാ​ട് ഗ​വ. സ്കൂ​ൾ ശാ​സ്ത്ര​രം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ള്ളി​ക്കീ​ൽ കു​ന്നി​ലേ​ക്ക് പ്ര​കൃ​തിപ​ഠ​ന​യാ​ത്ര ന​ട​ത്തി​യ​ത്.

മ​ഴ​ക്കാ​ല​ത്ത് പ​ച്ച​വി​രി​ച്ചും ചി​ങ്ങ​മാ​സ​ത്തി​ൽ നീ​ലി​മ​യ​ണി​ഞ്ഞും വേ​ന​ൽ​ക്കാ​ല​ത്ത് സ്വ​ർ​ണ​വ​ർ​ണം ചാ​ർ​ത്തി​യും നി​ൽ​ക്കു​ന്ന ചെ​ങ്ക​ൽ​ക്കു​ന്നു​ക​ളു​ടെ സൗ​ന്ദ​ര്യം അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്ക് കാ​ണി​ച്ചു​കൊടുത്തു.

കു​ന്നി​ലെ പു​ൽ​ച്ചെ​ടി​ക​ളെ​യും ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​യും തു​മ്പി​ക​ളെ​യും നി​രീ​ക്ഷി​ച്ചു കു​ട്ടി​ക​ൾ കു​റി​പ്പു​ക​ൾ ത​യാ​റാ​ക്കി. ഹ​രി​തീ​ർ​ഥ​ക്ക​ര വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നീ​ന്തിക്കു​ളി​ച്ച ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ. യു.​പി. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​യ ഡോ. ​കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ച​ന്ദ്ര​ൻ, എ.​വി. സു​ഭാ​ഷ്, എം. ​ദി​നേ​ശ​ൻ, പി.​വി. ശാ​ര​ദ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​വി. പ്രീ​ത, കെ.​വി. ശോ​ഭ, കെ. ​സു​ഗ​ത​ൻ, സി. ​മ​നോ​ജ് കു​മാ​ർ, അ​സി​നാ​ർ, ഷീ​ല എ​ന്നി​വ​ർ പ​ഠ​ന​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

കാ​ഞ്ഞ​ങ്ങാ​ട്: കു​ന്നു​ക​ളു​ടെ ചോ​ര കി​നി​യു​ന്ന​തു​പോ​ലെ ന​ട​ത്തി​യ മ​ണ്ണെ​ടു​പ്പും പാ​റ​പൊ​ട്ടി​ക്ക​ലും കൊ​ണ്ടു പ്ര​കൃ​തി​യു​ടെ താ​ളം​തെ​റ്റു​ന്ന കാ​ല​ത്തു വ​ർ​ണ​ങ്ങ​ളും രേ​ഖ​ക​ളും കൊ​ണ്ടു കാ​ൻ​വാ​സി​ൽ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ജ്വാ​ല​ക​ൾ തീ​ർ​ത്തു ചി​ത്ര​കാ​ര​ന്മാ​ർ. ചി​ത്ര​കാ​ർ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ൽ ന​ട​ത്തി​യ പ​ച്ച​ക്കു​ന്ന് ചി​ത്ര​ക​ലാ ക്യാ​മ്പി​ലാ​ണ് വ​ർ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ചാ​ലി​ച്ച​ത്.

പ​ച്ച​പു​ത​ച്ചു കി​ട​ക്കു​ന്ന കു​ന്നി​ൻ​ചെ​രി​വു​ക​ൾ നാ​നാ​ജാ​തി​യി​ൽ​പ്പെ​ട്ട ചെ​ടി​ക​ളു​ടെ​യും അ​വ​യി​ൽ വി​രി​യു​ന്ന പൂ​ക്ക​ളു​ടെ​യും പൂ​മ്പാ​റ്റ​ക​ളു​ടെ​യും ചെ​റു​ജീ​വി​ക​ളു​ടെ​യും ആ​വാ​സ​കേ​ന്ദ്ര​മാ​ണ്. ന​മ്മു​ടെ​നാ​ട്ടി​ൽ ദി​നം​പ്ര​തി ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ന്നു​ക​ളു​ടെ ബ​ല​ക്ഷ​യ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് ചി​ത്ര​ങ്ങ​ളി​ലേ​റെ​യും. മ​ഞ്ഞം​പൊ​തി​ക്കു​ന്നും ഇ​നി മ​ണ്ണെ​ടു​ക്കു​ന്ന കു​ന്നാ​യി മാ​റാ​തി​രി​ക്ക​ട്ടെ​യെ​ന്ന് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത മു​പ്പ​ത്ത​ഞ്ചോ​ളം ചി​ത്ര​കാ​ര​ന്മാ​ർ പ​റ​ഞ്ഞു.

മാ​വു​ങ്കാ​ലി​ലെ പ്ര​ഗ​തി സ്കൂ​ൾ ഓ​ഫ് ക്ലാ​സി​ക്ക​ൽ ആ​ർ​ട്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചി​ത്ര​കാ​ർ കേ​ര​ള ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഷീ​ബ ഇ​യ്യ​ക്കാ​ട്, സൗ​മ്യ ബാ​ബു, ശ്വേ​ത​ കൊ​ട്ടോ​ടി, കീ​ർ​ത്തി ഇ​രി​യ, സ​വി​ത​ ശ്രീ​നി​വാ​സ, സ​തി മ​നു, ലി​ഷ ച​ന്ദ്ര​ൻ, അ​ര​വി​ന്ദ്, രാം​ഗോ​കു​ൽ പെ​രി​യ, ഹ​രി​വേ​ണു​ഗോ​പാ​ൽ, സ​നി​ൽ ബ​ങ്ക​ളം, ര​തീ​ഷ് ബാ​ലൂ​ർ, സ​ചീ​ന്ദ്ര​ൻ കാ​റ​ഡു​ക്ക, വി​നോ​ദ് അ​മ്പ​ല​ത്ത​റ, അ​നൂ​പ് നീ​ലേ​ശ്വ​ർ, സു​ചി​ത്ര മ​ധു, അ​നീ​ഷ് ബ​ന്ത​ടു​ക്ക, ര​തീ​ഷ് ക​ക്കാ​ട്ട്, ഹ​മീ​ദ് നീ​ർ​ച്ചാ​ൽ, സു​രേ​ഷ് സ​ചീ​ന്ദ്ര​ൻ കാ​റ​ഡു​ക്ക, അ​നി​ൽ ത​മ്പാ​യി തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു.

സ​മാ​പ​ന​പ​രി​പാ​ടി​യി​ൽ നാ​ട്ടു​കാ​രും പ്ര​കൃ​തി​സ്നേ​ഹി​ക​ളും കു​ന്ന് സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. രാ​ജേ​ന്ദ്ര​ൻ പു​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​കു​മാ​ര​ൻ പെ​രി​യ​ച്ചൂ​ർ, എം.​വി. ശൈ​ലേ​ന്ദ്ര​ൻ, ബാ​ല​ഗോ​പാ​ല​ൻ കാ​ഞ്ഞ​ങ്ങാ​ട്, ദി​നേ​ശ​ൻ മാ​വു​ങ്കാ​ൽ, ജ​യ​കു​മാ​ർ നെ​ല്ലി​ത്ത​റ, കെ. ​പ​വി​ത്ര​ൻ, അ​ര​വി​ന്ദ് സ​ദ്ഗ​മ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.