നന്നാക്കിയിട്ടും നന്നാവാതെ പൊവ്വൽ കോട്ട
Monday, September 16, 2019 12:52 AM IST
കാ​സ​ര്‍​ഗോ​ഡ്: പു​രാ​വ​സ്തു​വ​കു​പ്പ് ഏ​റ്റെ​ടു​ത്തു കോ​ടി​ക​ള്‍ ചി​ല​വി​ട്ടു ന​വീ​ക​ര​ണം ന​ട​ത്തി​യ പൊ​വ്വ​ല്‍ കോ​ട്ട​യി​ല്‍ വീ​ണ്ടും കാ​ടു​ക​യ​റു​ന്നു.

കോ​ട്ട​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ടു​പേ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ സ​ഞ്ചാ​രി​ക​ളോ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളോ എ​ത്താ​തി​രു​ന്ന​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്.

കോ​ട്ട​ക​ളു​ടെ നാ​ടാ​യ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വി​വി​ധ കോ​ട്ട​ക​ളോ​ടൊ​പ്പം ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​ണ് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ല്‍ പൊ​വ്വ​ല്‍ കോ​ട്ട​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നു​മാ​യു​ള്ള പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ഇ​ടി​ഞ്ഞു​വീ​ണു കി​ട​ക്കു​ക​യാ​യി​രു​ന്ന കൊ​ത്ത​ള​ങ്ങ​ളും ചു​റ്റു​മ​തി​ലും വീ​ണ്ടും കെ​ട്ടി​പ്പൊ​ക്കി. കോ​ട്ട​യ്ക്കു​ള്ളി​ല്‍ നാ​ലു​ഭാ​ഗ​ത്തു​മു​ള്ള ന​ട​പ്പാ​ത​ക​ളും ഹ​നു​മാ​ന്‍​ക്ഷേ​ത്ര​വും കു​ള​വും ന​വീ​ക​രി​ച്ചു. മു​ന്‍​വ​ശ​ത്ത് പു​തി​യ ഓ​ഫീ​സും ശു​ചി​മു​റി സം​വി​ധാ​ന​വും നി​ര്‍​മി​ച്ചു. പു​രാ​വ​സ്തു​വ​കു​പ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യാ​ണ് ന​വീ​ക​രി​ച്ച സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.
കെ​ല്‍​ട്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 26 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ കോ​ട്ട​യ്ക്ക​ക​ത്ത് മി​നി മാ​സ്ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കു​റ​ച്ചു​കാ​ലം മാ​ത്ര​മാ​ണ് ഇ​വ തെ​ളി​ഞ്ഞു​ക​ണ്ട​തെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ഇ​പ്പോ​ള്‍ പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും പ്ര​വേ​ശ​ന​ക​വാ​ടം അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണ്.
സ​ഞ്ചാ​രി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ഇ​രി​പ്പി​ട​ങ്ങ​ളൊ​ന്നും ഇ​വി​ടെ നി​ര്‍​മി​ച്ചി​ട്ടു​മി​ല്ല. സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്കു ആ​ക​ര്‍​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​ന​വേ​ള​യി​ല്‍ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​പ്പോ​ള്‍ വീ​ണ്ടും കാ​ടു​ക​യ​റി​യ കോ​ട്ട​യ്ക്കു​ള്ളി​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്നു ക​യ​റാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​ഫ​ഷ​ണ​ലു​ക​ളു​മെ​ത്തു​ന്ന എ​ല്‍​ബി​എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് തൊ​ട്ട​ടു​ത്തു​ണ്ടാ​യി​ട്ടും ആ​രും ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല.

പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ല്‍ ഇ​ക്കേ​രി നാ​യ്ക്ക​ന്മാ​രു​ടെ കാ​ല​ത്തു നി​ര്‍​മി​ക്ക​പ്പെ​ട്ട​താ​ണ് പൊ​വ്വ​ല്‍ കോ​ട്ട. കോ​ട്ട​യു​ടെ ച​രി​ത്ര​വും പൈ​തൃ​ക​വും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്ന ത​ര​ത്തി​ല്‍ ഇ​വി​ടെ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നു നാ​ട്ടു​കാ​രും ച​രി​ത്രാ​ന്വേ​ഷി​ക​ളും പ​റ​യു​ന്നു.

ഇ​വി​ടേ​ക്കു സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​വും ഉ​ണ്ടാ​ക​ണം. ബേ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ സ​മീ​പ​ത്തു​ള്ള മ​റ്റു കോ​ട്ട​ക​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ണ​ക്കി ഒ​രു വി​നോ​ദ​സ​ഞ്ചാ​ര സ​ര്‍​ക്യൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​ക്കു​ക​യു​മാ​വാം. കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ചു​ക​ഴി​ഞ്ഞ ഒ​രു പ​ദ്ധ​തി​യാ​യ​തു​കൊ​ണ്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ടൂ​റി​സം വ​കു​പ്പും അ​തി​നു​ള്ള മു​ന്‍​കൈ എ​ടു​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.