കോ​ഴ്സ് പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Tuesday, September 17, 2019 1:21 AM IST
പാ​ലാ​വ​യ​ൽ: പാ​ലാ​വ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബും ജി​ല്ലാ അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നീ​ന്ത​ൽ​കു​ള​ത്തി​ൽ ന​ട​ന്നു​വ​ന്ന ലൈ​ഫ് ഗാ​ർ​ഡ്, സ്വി​മ്മിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ, ഫ​സ്റ്റ് എ​യ്ഡ്, സി​പി​ആ​ർ കോ​ഴ്സു​ക​ൾ സ​മാ​പി​ച്ചു.
ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു ചി​റ്റാ​രി​ക്കാ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്കു​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണംചെ​യ്തു.
പ​ഞ്ചാ​യ​ത്തം​ഗം ഫി​ലോ​മി​ന ജോ​ണി, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് ച​ക്കി​ട്ട​മു​റി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ കെ.​എ. റോ​സി​ലി, ജി​ല്ലാ അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​പ്പി​ള​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി എം.​ടി.​പി. സെ​യ്ഫു​ദ്ദീ​ൻ, സെ​ബാ​സ്റ്റ്യ​ൻ അ​മ്പി​ളി​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​തീ​യ ലൈ​ഫ് സേ​വിം​ഗ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പോ​ർ​ട്സ് മെ​ഡി​സ​ൺ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ശ​ങ്ക​ർ റാം, ​നാ​ഷ​ണ​ൽ ലൈ​ഫ് ഗാ​ർ​ഡ് ഡോ. ​സ​നു, എ​ൻ​ഐ​എ​സ് സ്വി​മ്മിം​ഗ് കോ​ച്ച് എ​സ്. സ​ര​ൺ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശീ​ല​ക​ർ. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 25 പേ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി.