ചെ​ര്‍​ക്ക​ള- ക​ല്ല​ടു​ക്ക റോ​ഡി​ന്‍റെ പ്ര​വൃ​‍​ത്തി ‌ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം: യു​ഡി​എ​ഫ്
Tuesday, September 17, 2019 1:22 AM IST
ബ​ദി​യ​ഡു​ക്ക : വ​ര്‍​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ര​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​നാ​സ്ഥ മൂ​ലം ഒ​ച്ചി​ന്‍റെ വേ​ഗ​ത​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും എ​ത്ര​യും​പെ​ട്ടെ​ന്ന് പ​ണിപൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ഹി​ന്‍ കേ​ളോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ചാ​ര്‍ മു​ഹ​മ്മ​ദ്, മൂ​സ ബി. ​ചെ​ര്‍​ക്ക​ള, വാ​രി​ജാ​ക്ഷ​ന്‍, കെ.​എ​ന്‍. കൃ​ഷ്ണ ഭ​ട്ട്, അ​ന്‍​വ​ര്‍, ഐ​ത്ത​പ്പ കു​ലാ​ൽ, ബ​ദ​റു​ദ്ദീ​ൻ താ​സിം, ച​ന്ദ്ര​ഹാ​സ റൈ, ​എം.​എ​ച്ച്. ജ​നാ​ര്‍​ദന, അ​ബ്ദു​ല്ല ചാ​ല​ക്ക​ര, ജീ​വ​ന്‍ തോ​മ​സ്, ഹ​മീ​ദ് പ​ള്ള​ത്ത​ടു​ക്ക, ബി. ​സൂ​പ്പി, ജ​ഗ​ന്നാ​ഥ ഷെ​ട്ടി, തി​രു​പ്പ​തി​കു​മാ​ര്‍ ഭ​ട്ട്, ഗം​ഗാ​ധ​ര ഗോ​ളി​യ​ടു​ക്ക, ക​രു​ണാ​ക​ര​ന്‍, ജോ​ളി ജോ​സ്, എ.​എ​സ്. അ​ഹ​മ്മ​ദ്, സൈ​ബു​ന്നീ​സ, ശ്യാം​പ്ര​സാ​ദ് മാ​ന്യ, ശ​ബാ​ന കു​ഞ്ചാ​ര്‍, സി​റാ​ജ് മു​ഹ​മ്മ​ദ്, ബി. ​ശാ​ന്ത, അ​നി​ത ക്രാ​സ്ത, എം.​കെ. പ്ര​സ​ന്ന എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.