വെ​ള്ള​ക്കെ​ട്ടി​നു ന​ടു​വി​ൽ വയോധികർക്കു ദു​രി​ത​ജീ​വി​തം
Tuesday, September 17, 2019 1:22 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻപോ​ലും ക​ഴി​യാ​ത്ത കൊ​ച്ചു​കൂ​ര​യി​ൽ അ​ധി​കൃ​ത​രു​ടെ ക​നി​വു​തേ​ടി വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ൾ. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു വ​ല​തു​കാ​ൽമു​ട്ടി​നു താ​ഴെ മു​റി​ച്ചു മാ​റ്റ​പ്പെ​ട്ട ന​ട​ക്കാ​വ് കോ​ള​നി​യി​ലെ ആ​ർ. ര​ത്നാ​ക​ര​നും ഭാ​ര്യ ല​ളി​ത​യു​മാ​ണ് ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന​ത്. ഉ​ത്സ​വ​കാ​ല​ത്ത് തെ​ർ​മോ​കോ​ളി​ൽ പ​തി​ച്ച വ​ർ​ണ​ചി​ത്ര​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യാ​ണ് ഈ ​കു​ടും​ബം ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.
അ​തും കൃ​ത്രി​മ​ക്കാ​ൽ ഉ​പ​യോ​ഗി​ച്ചു ഭാ​ര്യ​ക്കൊ​പ്പം എ​ത്തി​യാ​യി​രു​ന്നു പ​ട​ങ്ങ​ളു​ടെ വി​ൽ​പ്പ​ന. 36 വ​ർ​ഷം മു​മ്പ് വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ മ​രം മു​റി​ച്ചു​മാ​റ്റു​ന്ന തൊ​ഴി​ലി​നി​ട​യി​ൽ മ​രം​വീ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റു ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക​ളി​ലൂ​ടെ വ​ല​തു​കാ​ൽ മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.
70 ക​ഴി​ഞ്ഞ ര​ത്നാ​ക​ര​ൻ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ന​ട​ക്കാ​വ് കോ​ള​നി​യി​ലാ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ അ​ഞ്ചു​വ​ർ​ഷം മു​മ്പ് ര​ത്നാ​ക​ര​ന് ബൈ​പ്പാ​സ് സ​ർ​ജ​റി​യും ന​ട​ത്തേ​ണ്ടി വ​ന്നു. അ​തി​നു​ശേ​ഷം കൈ​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ന​ശേ​ഷി കു​റ​ഞ്ഞ​ത് കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന​വും ഇ​ല്ലാ​താ​ക്കി. ഇ​തോ​ടെ 60 വ​യ​സ് ക​ഴി​ഞ്ഞ ര​ത്നാ​ക​ര​ന്‍റെ ഭാ​ര്യ ല​ളി​ത​യു​ടെ ചു​മ​ലി​ലാ​യി കു​ടും​ബ​ഭാ​രം.
15 വ​ർ​ഷം മു​മ്പ് തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് കൈ​വ​ശം ന​ൽ​കി​യ നാ​ലു സെ​ന്‍റ് ഭൂ​മി​യി​ൽ താ​ത്കാ​ലി​ക​മാ​യി ത​ട്ടി​ക്കൂ​ട്ടി​യ ഷെ​ഡി​ലാ​ണ് ഇ​രു​വ​രും ക​ഴി​യു​ന്ന​ത്.
ഇ​തി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗം ക​ഴി​ഞ്ഞ അ​തി​തീ​വ്ര​മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ഴു​ക​യും ഷെ​ഡി​ന് ചു​റ്റും വെ​ള്ള​ക്കെ​ട്ടു​മാ​യ​തോ​ടെ ഇ​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി. മേ​ൽ​ക്കൂ​ര​യി​ലെ ചോ​ർ​ച്ച ത​ട​യാ​ൻ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ കൂ​ട്ടി​ക്കെ​ട്ടി താ​ത്കാ​ലി​ക​മാ​യി ത​ട​യി​ട്ടു​വെ​ങ്കി​ലും ഷെ​ഡി​നോ​ട് ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന ക​ക്കൂ​സ് വെ​ള്ളം​ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.
ഇ​തോ​ടെ പ്രാ​ഥ​മി​ക​കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഇ​വ​ർ തൊ​ട്ട​ടു​ത്തു​ള്ള വീ​ടു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അവസ്ഥയിലായി.
വ​ർ​ഷ​ത്തി​ൽ മു​ന്നോ നാ​ലോ ത​വ​ണ ഗ്രാ​മ​സ​ഭ​ക​ൾ ചേ​രാ​റു​ണ്ടെ​ങ്കി​ലും ഈ ​വ​യോ​ധി​ക​ർ​ക്ക് ചോ​ർ​ന്നൊ​ലി​ക്കാ​ത്ത അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടും പ്രാ​ഥ​മി​ക​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള സൗ​ക​ര്യ​വും അ​ധി​കൃ​ത​ർ അ​ന്നു​വ​ദി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ 14 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​വ​ർ ഇ​വി​ടെ ക​ഴി​യു​ന്നു.