ബ​ദി​യ​ഡു​ക്ക-​കി​ന്നിം​ഗാ​ര്‍ റോ​ഡ് ത​ക​ര്‍​ച്ച: സ്ത്രീ​ക​ള്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Wednesday, September 18, 2019 1:27 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​ഷ്‌​ക​ര​മാ​ക്കി ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യ ബ​ദി​യ​ടു​ക്ക-​ഏ​ത്ത​ടു​ക്ക-​കി​ന്നിം​ഗാ​ര്‍ സം​സ്ഥാ​ന പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ജ​ന​കീ​യ​സ​മ​രം ശ​ക്ത​മാ​കു​ന്നു.
ത​ക​ര്‍​ന്ന റോ​ഡ് ന​ന്നാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​വ​രെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നേ​ര​പ്പാ​ടി​യി​ല്‍​വ​ച്ച് സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തം​ഗം വൈ. ​ശ​ശി​ക​ല, എ.​സി. സ്വ​ര്‍​ണ​ല​ത, ല​ത​കു​മാ​രി, ലാ​വ​ണ്യ, ന​ബീ​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.