പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ട​ത് വി​ദ്യാ​ഭ്യാ​സം: വ​നി​താ ക​മ്മീ​ഷ​ന്‍
Thursday, September 19, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു വേ​ണ്ട​ത് വി​ദ്യാ​ഭ്യാ​സ​മാ​ണ് വി​വാ​ഹ​മ​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍. ചി​ല കു​ടും​ബ​ങ്ങ​ളി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം വി​വാ​ഹം ക​ഴി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത വ​നി​താ ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു.

ഇ​ത് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഭാ​വി​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഷാ​ഹി​ദ ക​മാ​ല്‍ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

പെ​ണ്‍​കു​ട്ടി​ക​ളെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി കാ​ണാ​ന്‍ ക​ഴി​യ​ണം. അ​ങ്ങ​നെ അ​ഭി​മാ​ന​മാ​വാ​ന്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ക​ഴി​യ​ണ​മെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ചി​രി​ക്ക​ണം. സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് ക​ഴി​വു​തെ​ളി​യി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ചാ​ല്‍ ഈ ​അ​വ​സ​ര​ങ്ങ​ളെ ന​ല്ലരീ​തി​യി​ല്‍ വി​നി​യോ​ഗി​ക്കാ​ന്‍ ന​മ്മു​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ക​ഴി​യും. ഏ​തു പ്ര​തി​സ​ന്ധി​യെ ത​ര​ണംചെ​യ്യാ​നും അ​വ​ര്‍​ക്ക് ക​ഴി​യും. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വി​ദ്യാ​ഭ്യാ​സം ന​ല്‍​കേ​ണ്ട​ത് ഓ​രോ ര​ക്ഷി​താ​ക്ക​ളും ത​ങ്ങ​ളു​ടെ ക​ട​മ​യാ​യി കാ​ണ​ണം.

മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ല്‍​കി​യ​തി​നുശേ​ഷം അ​വ​ര്‍​ക്ക് വി​വാ​ഹ​ത്തി​നു​ള്ള പ​ക്വ​ത എ​ത്തു​മ്പോ​ഴാ​ണ് വീ​ട്ടു​കാ​ര്‍ അ​വ​ര്‍​ക്കാ​യി ന​ല്ല​വ​ര​നെ തിെര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. അ​ല്ലാ​ത്ത​പ​ക്ഷം കൊ​ടി​യ പീ​ഡ​ന​ങ്ങ​ളാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടിവ​രു​ന്ന​തെ​ന്നും ഷാ​ഹി​ദ ക​മാ​ല്‍ പ​റ​ഞ്ഞു.
ക​മ്മീ​ഷ​ന്‍ അം​ഗം ഇ.​എം.​രാ​ധ, ലീ​ഗ​ല്‍ പാ​ന​ല്‍​മെ​മ്പ​ര്‍​മാ​രാ​യ എ.​പി. ഉ​ഷ, കെ.​ജി. ബീ​ന, വ​നി​താ സെ​ല്‍ എ​സ്‌​ഐ എം.​എ. ശാ​ന്ത, വ​നി​ത സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പി. ​ഷീ​ല എ​ന്നി​വ​ര്‍ പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു.