ഐ​എ​ൻ​ടി​യു​സി​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ല: ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ
Thursday, September 19, 2019 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ്യാ​ജ ലെ​റ്റ​ർ​പാ​ഡു​ക​ളു​ണ്ടാ​ക്കി വ്യാ​ജ​ൻ​മാ​രാ​യ​വ​രെ ഐ​എ​ൻ​ടി​യു​സി​ക്കാ​രാ​യി പ്ര​ഖ്യാ​പി​ച്ച് സം​ഘ​ട​ന​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നും അ​തു​വ​ഴി ബി​ജെ​പി സ​ർ​ക്കാ​റി​ന്‍റെ തൊ​ഴി​ലാ​ളി​ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്ക് വെ​ള്ള​പൂ​ശാ​നും ശ്ര​മി​ക്കു​ന്ന​വ​രെ നി​യ​മ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ വൈ​സ്പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ശ്ര​മി​ക്ഭ​വ​നി​ൽ ന​ട​ന്ന നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​വി. കു​ഞ്ഞി​രാ​മ​ൻ, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, കെ.​വി. രാ​ഘ​വ​ൻ, സി.​ഒ. സ​ജി, ഷൈ​ജ ബേ​ബി, ല​ത സ​തീ​ഷ്, ഒ.​കെ. നാ​രാ​യ​ണി, കോ​ൺ​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി. ​ബാ​ല​കൃ​ഷ്ണ​ൻ, എം.​വി. വി​ജ​യ​ൻ, എ. ​കു​ഞ്ഞ​മ്പു, പി.​വി. ഉ​ദ​യ​കു​മാ​ർ, സി.​വി. ര​മേ​ശ​ൻ, സി.​ജി. ടോ​ണി, പി.​സി. തോ​മ​സ്, വി.​വി. ച​ന്ദ്ര​ൻ, സ​ത്യ​ൻ ഉ​പ്പ​ള, വി.​കെ. കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.