കൃ​ഷ്ണ​ന് കൃ​ഷി​യാണ് കാര്യം...
Friday, September 20, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​തി​രു​ക​ളി​ല്ലാ​ത്ത കൃ​ഷി​ക​ളു​മാ​യി മ​ടി​ക്കൈ കാ​ഞ്ഞി​ര​പ്പൊ​യി​ലി​ലെ പ്ര​വാ​സി ക​ർ​ഷ​കലോ​ക​ത്തി​ന് വി​സ്മ​യ​മാ​കു​ന്നു. മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ചു​ട്ടു​പൊ​ള്ളു​ന്ന പ്ര​വാ​സ ജീ​വി​ത​ത്തി​നു ശേ​ഷം കാ​ഞ്ഞി​ര​പ്പൊ​യി​ൽ പെ​ര​ള​ത്തെ പ്രാ​ക്കൊ​ട​ൽ കൃ​ഷ്ണ​ൻ ആ​ശ്വാ​സം കൊ​ണ്ട​ത് കൃ​ഷി​യു​ടെ ശീ​ത​ളി​മ​യി​ലാ​യി​രു​ന്നു. കൃ​ഷ്ണ​ന് കൃ​ഷി​യെ​ന്നാ​ൽ നി​ർ​വ​ചന​മി​ല്ലാ​ത്ത​താ​ണ്.

അ​ബു​ദാ​ബി​യി​ൽ അ​ലൂ​മിനി​യം ഫാ​ബ്രി​ക്കേ​ഷ​ൻ സ്ഥാ​പ​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​നു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലെത്തെ​ണ്ടി വ​ന്നു. അ​ന്നു തൊ​ട്ടു തു​ട​ങ്ങി​യ​താ​ണ് കൃ​ഷി​യോ​ടു​ള്ള അ​ദി​നി​വേ​ശം.

വ​ർ​ഷ​ങ്ങ​ൾക്കു മു​ൻ​പ് ഒ​ന്ന​ര​യേ​ക്കറി​ലാ​ണ് കൃ​ഷി​ക്ക് തു​ട​ക്കംകു​റി​ച്ച​ത്.​ അ​ത് ഏ​വ​രെ​യും പോ​ലെ കോ​ഴി വ​ള​ർ​ത്ത​ലി​ൽ ത​ന്നെ. ഇ​പ്പോ​ൾ നാ​ലേ​ക്ക​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കൃ​ഷി​യി​ൽ എ​ന്തൊ​ക്കെ​യു​ണ്ട് എ​ന്ന് ആ​രാ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല.

ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ക​ട​ക്കു​ന്ന സ്വാ​ഗ​ത ക​മാ​നം ത​ന്നെ നി​റ​യെ കാ​യ്ച്ച് തൂ​ങ്ങി​യാ​ടു​ന്ന പാ​ഷ​ൻ ഫ്രൂ​ട്ടിന്‍റെ പ​ന്ത​ലാ​ണ്.​ ഇ​തു കൂ​ടാ​തെ പ​റ​മ്പി​ൽ തെ​ങ്ങ്, ക​മു​ക്, മാ​വ്, പ്ലാ​വ്, സ​പ്പോ​ട്ട, കു​രു​മു​ള​ക്, പേ​ര മ​ര​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി ത​ന്നെ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ഒ​രുഭാ​ഗ​ത്ത് നാ​ലാ​യി​ര​ത്തോ​ളം ഗി​ഫ്റ്റ് തി​ലോ​പ്പി​യ​വ​ള​രു​ന്ന കു​ളം, കു​റ​ച്ച​ക​ലെ ഇ​രു​പ​തോ​ളം​കു​ള്ള​ൻ പ​ശു​ക്ക​ൾ വ​ള​രു​ന്ന ഫാം. ​തോ​ട്ട​ങ്ങ​ളി​ൽ ഇ​ട​തൂ​ർ​ന്ന് തേ​നീ​ച്ച​ക്കൂ​ടു​ക​ൾ. പി​ന്നെ വി​ശാ​ല​മാ​യ സ്ഥ​ല​ത്ത് കോ​ഴി​ഫാം. ന​ഴ്സ​റി​യി​ൽ തെ​ങ്ങ്, ക​മു​ക്, മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെയും തൈ​ക​ൾ വ​ള​ർ​ത്തു​ന്നു​ണ്ട്.

ഫാ​മി​ൽ നി​ന്നും തോ​ട്ട​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ സം​സ്ക​രി​ച്ചു ജൈ​വ​വ​ള​മു​ണ്ടാ​ക്കു​ന്ന യൂ​ണി​റ്റ് വേ​റെ.

കൃ​ഷ്ണ​ന്‍റെ ജൈ​വ​വ​ള​ത്തി​ന്‍റെ പേ​ര് ബ​യോ പ്ലാ​സ എ​ന്നാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ഇ​വി​ടെ നി​ന്നും ജൈ​വ​വ​ളം വാ​ങ്ങു​ന്നു​ണ്ട്.​ കൂ​ടാ​തെ സ​മീ​പ​ത്തെ അ​ഞ്ചു പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നു​ക​ളി​ൽ കൂ​ടി​യും ജൈ​വ​വ​ള​പാ​യ്ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

കൃ​ഷ്ണ​ന്‍റെ സം​രം​ഭ​ങ്ങ​ൾ​ക്കെ​ല്ലാം തു​ണ​യാ​യി ഭാ​ര്യ ശാ​ന്ത​യും മ​ക്ക​ൾ കൃ​ശാ​ശി​യും കൃ​പേ​ഷു​മു​ണ്ട്. പ​ത്തി​ലേ​റെ പേ​ർ​ക്ക് സ്ഥി​രം തൊ​ഴി​ലും സ​മ്മാ​നി​ക്കു​ന്നു​ണ്ട് ഈ ​മാ​തൃ​കാ ക​ർ​ഷ​ക​ൻ. കൃ​ഷ്ണ​ന്‍റെ കൃ​ഷി​യെ​ക്കു​റി​ച്ച​റി​ഞ്ഞ് ആ​ദ​ര​വ് എ​ത്തി​യ​ത് അ​ടു​ത്ത​യി​ടെ​യാ​ണ്.

‌ ​ തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​മ്മു​ടെ മ​ല​യാ​ളം മീ​ഡി​യ എ​ന്ന സം​ഘ​ട​ന​യാ​ണ് തൃ​ശൂ​രി​ൽ ക്ഷ​ണി​ച്ചു വ​രു​ത്തി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. ​നി​യ​മ​സ​ഭ ചീ​ഫ് വി​പ്പ് കെ.​രാ​ജ​നാ​ണ് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ച​ത്.