എം​പി​യു​ടെ 24 മ​ണി​ക്കൂ​ർ നി​രാ​ഹാ​രസ​മ​രം ഇ​ന്ന് ആ​രം​ഭി​ക്കും
Friday, September 20, 2019 1:25 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യപാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര സ​മ​രം ഇ​ന്ന് ആ​രം​ഭി​ക്കും. കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഒ​പ്പു​മ​ര​ച്ചോ​ട്ടി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​മാ​പ​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വഹി​ക്കും. സ​മ​ര​ത്തി​ൽ സം​സ്ഥ​ാന-ജി​ല്ലാത​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.