പീ​പ്പി​ൾ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​യു​ടെ ഗു​ണ്ടാ​യി​സം: കെ​എ​സ്‌യു
Friday, September 20, 2019 1:25 AM IST
മു​ന്നാ​ട്: പീ​പ്പി​ൾ​സ് കോ​ളജി​ൽ കെ​എ​സ്‌യു ​വി​ദ്യാ​ർ​ഥി​ക​ളെ എ​സ്എ​ഫ്ഐ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് കെഎ​സ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ് ആ​രോ​പി​ച്ചു. കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ബി​ൻ ജോ​സ​ഫ്, ഷെ​ൻ​ഫീ​ർ, ഷെ​ഹീ​ർ ഷാ​ൻ എ​ന്നി​വ​രെ എ​സ്എ​ഫ്ഐ ഗു​ണ്ട​ക​ൾ കോ​ള​ജി​ൽ വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.
കോ​ള​ജ് അ​ധി​കാ​രി​ക​ൾ എ​സ്എ​ഫ്ഐ​യു​ടെ വി​ദ്യാ​ർ​ഥി​വേ​ട്ട​യ്ക്ക് കു​ട പി​ടി​ക്കു​ക​യാ​ണ്. കോ​ളജ് അ​ധി​കൃ​ത​ർ ആ​ക്ര​മി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് കോ​ളജി​ൽ അ​ക്ര​മം നി​ർ​ബാ​ധം തു​ട​രാ​ൻ ആ​ക്ര​മി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം കോ​ള​ജി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് കെ​എ​സ്‌യു ​ജി​ല്ലാ ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ലെ കാ​ന്പ​സു​ക​ളി​ൽ ക​രി​ദി​ന​മാ​ച​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​യും കെ​എ​സ്‌യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.