കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ർ​മാ​ണം മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Friday, September 20, 2019 1:27 AM IST
കാ​സ​ര്‍​ഗോ​ഡ്: ബ​ദി​യ​ടു​ക്ക ഉ​ക്കി​ന​ടു​ക്ക​യി​ൽ നി​ര്‍​മി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളജിന്‍റെ നി​ര്‍​മാ​ണ പ്ര​വൃത്തികൾ അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ. ശൈ​ല​ജ ടീ​ച്ച​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി​യു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. സ്‌​പെ​ഷാ​ലി​റ്റി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​പി വി​ഭാ​ഗ​മാ​ണ് ആ​ദ്യം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കു​ക. തു​ട​ര്‍​ന്ന് കി​ട​ത്തിച്ചി​കി​ത്സ​യ്ക്കും ഇ​തോ​ടൊ​പ്പം അ​ത്യാ​വ​ശ്യ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കു​മു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കും.
95 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ആ​ശു​പ​ത്രി ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​റി​ലാ​ണ് പ​ണി തു​ട​ങ്ങി​യ​ത്. കാ​സ​ര്‍​ഗോ​ട്ടെ ജ​ന​ങ്ങ​ള്‍ സ്‌​പെ​ഷാ​ലി​റ്റി ചി​കി​ത്സ​യ്ക്കാ​യി ക​ര്‍​ണാ​ട​ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ഇ​പ്പോ​ള്‍ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ സ്‌​പെ​ഷാ​ലി​റ്റി ഒ​പി തു​ട​ങ്ങു​ന്ന​തി​ന് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര​ട​ക്ക​മു​ള്ള​വ​രെ മ​റ്റാ​ശു​പ​ത്രി​ക​ളി​ല്‍നി​ന്ന് ഡോ​ക്ട​ര്‍​മാ​രെ പു​ന​ര്‍വി​ന്യ​സി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തും. പു​തി​യ നി​യ​മ​ന​ങ്ങ​ള്‍​ക്ക് ധ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി​ക്കാ​യും ശ്ര​മി​ക്കും.
പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യ​തി​നാ​ല്‍ ശു​ദ്ധ​ജ​ല​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ജ​ല അ​ഥോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ള്‍, കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ വെ​ള്ള​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ലാ​ബ്, ഫാ​ര്‍​മ​സി, അ​ധ്യാ​പ​ക​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്‌​സ്, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹോ​സ്റ്റ​ല്‍, കാ​ന്‍റീ​ന്‍, ചു​റ്റു​മ​തി​ല്‍, വൈ​ദ്യു​തി, ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നീ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തും ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍, ക്ലീ​നിം​ഗ്, സെ​ക്യൂ​രി​റ്റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ത്യാ​വ​ശ്യ​ത്തി​ന് വേ​ണ്ട ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. ഇ​തോ​ടൊ​പ്പം മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം നേ​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.
ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ എ​ന്‍.​ഖോ​ബ്ര​ഗ​ഡെ, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. റം​ലാ ബീ​വി, ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​ആ​ര്‍.​എ​ല്‍. സ​രി​ത, സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എം.​കെ.​അ​ജ​യ​കു​മാ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി വാ​മ​ന്‍, കാ​സ​ര്‍​ഗോ​ഡ് പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍, എ​ന്‍.​എ​ച്ച്.​എം. ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ സി.​ജെ.​അ​നി​ല, ജ​ല അ​ഥോ​റി​റ്റി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നിയ​ര്‍ മു​ഹ​മ്മ​ദ് റാ​ഫി, ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ര​വീ​ന്ദ്ര​ന്‍, ഡെ​പ്യൂ​ട്ടി ചീ​ഫ് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത് കു​മാ​ര്‍, കി​റ്റ്‌​കോ പ്ര​തി​നി​ധി​ക​ള്‍, മ​റ്റ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കിന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി 30.23 കോ​ടി രൂ​പ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ നി​യ​മ​സ​ഭാ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ഇ​തി​ന്‍റെ നി​ര്‍​മാ​ണ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്.
ജ​ല​വി​ത​ര​ണ​ത്തി​നാ​യി എ​ട്ടു​കോ​ടി രൂ​പ​യു​ടെ​യും ചു​റ്റു​മ​തി​ല്‍, പ്ര​വേ​ശ​ന​ക​വാ​ടം എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​നും ലാ​ന്‍​ഡ് സ്‌​കേ​പ്പിം​ഗി​നു​മാ​യി 2.68 കോ​ടി രൂ​പ​യു​ടെ​യും നി​ര്‍​ദേ​ശ​ങ്ങ​ളും കാ​സ​ര്‍​ഗോ​ഡ് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. എ​ല്ലാ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ​മാ​യ തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.