സ​ജി​ത്തി​നു​വേ​ണം സു​മ​ന​സു​ക​ളു​ടെ കൈ​ത്താ​ങ്ങ്
Saturday, September 21, 2019 1:35 AM IST
ക​മ്പ​ല്ലൂ​ർ: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​ന്ന സ​ജി​ത്തി​ന് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടാ​ൻ സു​മന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.
ക​മ്പ​ല്ലൂ​ർ കൊ​ല്ലാ​ട​യി​ലെ കു​മ്പ​ളോ​ങ്ങാ​ൻ സ​ര​സ​പ്പ​ന്‍റെ​യും ഓ​മ​ന​യു​ടെ​യും മ​ക​നാ​ണ് 28 കാ​ര​നാ​യ സ​ജി​ത്ത്. കൂ​ലി​വേ​ല ചെ​യ്താ​ണ് കു​ടും​ബം ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. സ​ജി​ത്തും വി​വി​ധ ജോ​ലി​ക​ൾ ചെ​യ്യു​മാ​യി​രു​ന്നു. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാറ​യ​തി​നെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളജി​ൽ ചി​കി​ത്സ​യി​ലാ​ണ് സ​ജി​ത്ത് ഇ​പ്പോ​ൾ.
ആ​ഴ്ച​യി​ൽ മൂ​ന്നു​പ്രാ​വ​ശ്യം ഡ​യാ​ലി​സി​സ് ചെ​യ്യ​ണം. അ​തു​കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​ണ് താ​മ​സം. സ​ജി​ത്തി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രും. സ​ജി​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഓ​പ്പ​റേ​ഷ​നും തു​ട​ർ​ചി​കി​ത്സ​യ്ക്കും വൻ തുക വേ​ണം.
നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഈ ​തു​ക ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ലാ​ട ഹാ​പ്പി ക്ല​ബി​ൽ ചേ​ർ​ന്ന നാ​ട്ടു​കാ​രു​ടെ യോ​ഗം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​എം. സു​ലോ​ച​ന ചെ​യ​ർ​മാ​നും കെ.​പി. മാ​ത്യു ക​ൺ​വീ​ന​റു​മാ​യ സ​ജി​ത്ത് ചി​കി​ത്സാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം ക​ടു​മേ​നി എ​സ്ബി​ഐ​യി​ലെ അ​ക്കൗ​ണ്ട് ന​മ്പ​ർ: 38770748139 ലേ​ക്ക് അ​യ​ക്കു​ക. ഐ​എ​ഫ്എസ് കോ​ഡ് എ​സ്ബി​ഐ​എ​ൻ 0070595.