ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവം; ആറാം നാൾ അങ്കം
Tuesday, October 15, 2019 1:29 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 ബൂ​ത്തു​ക​ളി​ല്‍ ത​ത്സ​മ​യം വെ​ബ് കാ​സ്റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള ബൂ​ത്തു​ക​ളി​ലാ​ണ് ലൈ​വ് വെ​ബ് കാ​സ്റ്റിം​ഗ് ന​ട​ത്തു​ക. 11 ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് വീ​ഡി​യോ​ഗ്രാ​ഫ​ര്‍​മാ​ര്‍ നേ​രി​ട്ട് ചി​ത്രീ​ക​രി​ക്കും. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കുന്നേരം ആ​റ് വ​രെ ചി​ത്രീ​ക​ര​ണം ന​ട​ക്കും. ക​ള്ള​വോ​ട്ട് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും
ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
വോ​ട്ടെ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് ബൂ​ത്തി​ലും ബൂ​ത്തി​ന്‍റെ 100 മീ​റ്റ​ര്‍ പ​രി​ധി​യി​ലും മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം ക​ര്‍​ശ​ന​മാ​യി വി​ല​ക്കി. ബൂ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ബൂ​ത്തി​ന​ക​ത്ത് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാം.
ഇ​ന്നുമു​ത​ല്‍ ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്നും സം​സ്ഥാ​ന​ത്തെ മ​റ്റു നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും ദു​രു​ദ്ദേ​ശ​പ​ര​മാ​യി ഏ​ഴി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഒ​രു​മി​ച്ച് വാ​ഹ​ന​ത്തി​ലെ​ത്തു​ന്നുണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.
വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​നു​ള്ള ഏ​തു ശ്ര​മ​ത്തെ​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. 49 ബൂ​ത്തു​ക​ളി​ല്‍ തോ​ക്കു​ധാ​രി​ക​ളാ​യ സാ​യു​ധ​സേ​ന​യെ വി​ന്യ​സി​ക്കും. കേ​ന്ദ്ര​സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും സു​ര​ക്ഷ​യും ല​ഭ്യ​മാ​ക്കും.
53 ബൂ​ത്തു​ക​ളി​ല്‍ മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രു​ണ്ടാ​കും. മു​ഖാ​വ​ര​ണം ധ​രി​ച്ച വ​നി​ത​ക​ളെ തി​രി​ച്ച​റി​യാ​ന്‍ എ​ല്ലാ ബൂ​ത്തു​ക​ളി​ലും വ​നി​താ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കും. പോ​ളിം​ഗ് ബൂ​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ വോ​ട്ട​റെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി സ്വ​മേ​ധ​യാ മു​ഖാ​വ​ര​ണം നീ​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​വ​രെ​യാ​ണ് വ​നി​താ ജീ​വ​ന​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ക.
മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കും. മു​ന്ന​ണി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് എ​ല്ലാ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു​ന​ല്‍​കി.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ്, മ​ണ്ഡ​ലം പൊ​തുതെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക സു​ഷ​മ ഗോ​ഡ്‌​ബൊ​ലെ, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ ക​മ​ല്‍​ജി​ത്ത് കെ. ​ക​മ​ല്‍, മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി എ​ന്‍. പ്രേ​മ​ച​ന്ദ്ര​ന്‍, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. രാ​ധി​ക, എ​ഡി​എം കെ. ​അ​ജീ​ഷ്, ഡി​വൈ​എ​സ്പി കെ. ​സു​നി​ല്‍​കു​മാ​ര്‍, ആ​ര്‍​ഡി​ഒ കെ. ​ര​വി​കു​മാ​ര്‍, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍, വി.​കെ. ര​വി തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ രാ​ഷ്ടീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​വി.​പി.​പി. മു​സ്ത​ഫ, ബാ​ല​കൃ​ഷ്ണ ഷെ​ട്ടി, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, എം. ​അ​ന​ന്ത​ന്‍ ന​മ്പ്യാ​ര്‍, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, ജോ​സ​ഫ് വ​ട​ക​ര, എ.​കെ. ആ​രി​ഫ്, എം.​എ​ച്ച്. ജ​നാ​ര്‍​ദ​ന​ന്‍, അ​ഷ​റ​ഫ് ക​ര്‍​ള എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.