പ്ര​സി​ഡ​ന്‍റി​നെ​തി​രേ‍യുള്ള അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു
Tuesday, October 15, 2019 1:29 AM IST
പ​ട​ന്ന: പ​ട​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​സ്‌​ലിം ലീ​ഗി​ലെ പി.​സി. ഫൗ​സി​യ​ക്കെ​തി​രേ സി​പി​എം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം ഏ​ഴി​നെ​തി​രേ എ​ട്ടു വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു.
15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ സി​പി​എ​മ്മി​ലെ ആ​റു​പേ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ബൈ​ദ​യു​മാ​ണ് പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് വോ​ട്ടു ചെ​യ്ത​ത്.
യു​ഡി​എ​ഫി​ൽ സു​ബൈ​ദ ഒ​ഴി​ച്ചു​ള്ള എ​ട്ടു പേ​ർ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു. സു​ബൈ​ദ​യും സി​പി​എം അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് അ​വി​ശ്വാ​സപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​റു​മാ​യി​രു​ന്ന സു​ബൈ​ദ​യു​ടെ വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യു​ള്ള കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യം സു​ബൈ​ദ ത​ള്ളി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്.
സു​ബൈ​ദ​യ്‌​ക്കെ​തി​രേ മു​സ്‌​ലിം ലീ​ഗ് അം​ഗ​മാ​യ ടി.​പി. മു​ത്ത​ലി​ബ് ക​ഴി​ഞ്ഞ​മാ​സം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം സി​പി​എം അം​ഗ​ങ്ങ​ൾ എ​തി​ർ​ത്ത​തോ​ടെ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
അ​തി​നുശേ​ഷ​മാ​ണ് സു​ബൈ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​സി. ഫൗ​സി​യ​ക്കെ​തി​രേ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.