ബീ​ച്ച് ഗെ​യിം​സ് ഉ​ദു​മ മേ​ഖ​ല മ​ത്സ​ര​ങ്ങ​ള്‍ പ​ള്ളി​ക്ക​ര ബീ​ച്ചി​ൽ
Tuesday, October 15, 2019 1:30 AM IST
ഉ​ദു​മ: സം​സ്ഥാ​ന കാ​യി​ക-​യു​വ​ജ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ബീ​ച്ച് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഉ​ദു​മ മേ​ഖ​ല മ​ത്സ​ര​ങ്ങ​ള്‍ പ​ള്ളി​ക്ക​ര ബീ​ച്ചി​ല്‍ ന​ട​ത്താ​ന്‍ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം തീ​രു​മാ​നി​ച്ചു. ഫു​ട്ബോ​ള്‍, ക​ബ​ഡി, വോ​ളി​ബോ​ള്‍, വ​ടം​വ​ലി എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ പു​രു​ഷ, വ​നി​താ ടീ​മു​ക​ള്‍​ക്ക് മ​ത്സ​രി​ക്കാം. മ​ത്‌സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ഫു​ട്ബോ​ള്‍, വ​ടം​വ​ലി എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ പ്ര​ത്യേ​ക​മാ​യി ഉ​ണ്ടാ​കും. ബേ​ക്ക​ല്‍ ടൂ​റി​സം ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍, ഗോ​ള്‍​ഡ്ഹി​ല്‍ ഹ​ദ്ദാ​ദ് ന​ഗ​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 26, 27 തീ​യ​തി​ക​ളി​ല്‍ ബേ​ക്ക​ല്‍ മി​നി സ്റ്റേ​ഡി​യ​ത്തി​ല്‍ ഫു​ട്ബോ​ള്‍ മ​ത്സ​രം ന​ട​ത്തും. മ​റ്റു​മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ മൂ​ന്നി​ന് പ​ള്ളി​ക്ക​ര ബീ​ച്ചി​ല്‍ ന​ട​ത്തും.
സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ്റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ല​ത്തീ​ഫ്, കെ. ​ര​വി​വ​ര്‍​മ്മ​ന്‍, പു​ഷ്‌​ക​രാ​ക്ഷ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബീ​ച്ച് ഗെ​യിം​സ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ​ള്ളം നാ​രാ​യ​ണ​ന്‍ സ്വാ​ഗ​ത​വും സു​ധാ​ക​ര​ന്‍ പ​ള്ളി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.
കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ, ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളും പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഇ​ന്ദി​ര ചെ​യ​ര്‍​പേ​ഴ്‌​സ​ണും സു​ധാ​ക​ര​ന്‍ പ​ള്ളി​ക്ക​ര ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യു​ള്ള 101 അം​ഗ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ള്‍ ഈ ​മാ​സം 20 ന് ​മു​ന്പ് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ൺ: 9447037405.