സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണം ഇ​ന്ന്
Wednesday, October 16, 2019 1:03 AM IST
ത​ല​ശേ​രി: ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ത​ളി​പ്പ​റ​ന്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
ത​ല​ശേ​രി, ക​ണ്ണൂ​ർ, കോ​ട്ട​യം, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി രൂ​പ​ത​ക​ളു​ടെ​യും വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ​യും വി​പു​ല​മാ​യ യോ​ഗ​മാ​ണ് ന​ട​ക്കു​ക. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.
20 സ്വ​ത​ന്ത്ര ക​ർ​ഷ​ക​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും വി​വി​ധ സ​മു​ദാ​യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ സം​ഘാ​ട​ക​സ​മി​തി​ക്കും വി​വി​ധ ഉ​പ​സ​മി​തി​ക​ൾ​ക്കും രൂ​പം ന​ൽ​കും. ഫൊ​റോ​ന വി​കാ​രി​മാ​ർ, ഫൊ​റോ​ന ചെ​യ​ർ​മാ​ൻ, ക​ൺ​വീ​ന​ർ, അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ലെ വൈ​ദി​ക​ർ, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ പ്ര​സ്ഥാ​ന​ങ്ങ​ളു​ടേ​യും രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് പി​ആ​ർ​ഒ ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ അ​റി​യി​ച്ചു.