ബൂ​ത്തു​ക​ള്‍ ക​ണ്ടു​പി​ടി​ക്കാ​ന്‍ ബൂ​ത്ത് ലൊ​ക്കേ​റ്റ​ര്‍
Wednesday, October 16, 2019 1:03 AM IST
കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വോ​ട്ട​ര്‍​മാ​ര്‍​ക്കും പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യി ക്യു​ആ​ര്‍ കോ​ഡ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്യൂ​ആ​ര്‍ കോ​ഡ് സാ​ങ്കേ​തി​ക​വി​ദ്യ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.
ഇ​തി​ലൂ​ടെ പോ​ളിം​ഗ് ബൂ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​മു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും. ഫി​നെ​ക്സ്റ്റ് ഇ​ന്ന​വേ​ഷ​ന്‍​സ് എ​ന്ന സ്റ്റാ​ര്‍​ട്ട​പ് ക​മ്പ​നി​യാ​ണ് പ​ദ്ധ​തി​ക്ക് വേ​ണ്ട മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ നി​ര്‍​മി​ച്ച​ത്. ആ​ന്‍​ഡ്രോ​യി​ഡ് പ്ലാ​റ്റ്ഫോ​മി​ലെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് ബൂ​ത്ത്‌ ലൊ​ക്കേ​റ്റ്‌ കെ​എ​സ്ഡി എ​ന്ന ആ​പ്ലി​ക്കേ​ഷ​ന്‍ ആ​ദ്യം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന ക്യൂ​ആ​ര്‍ കോ​ഡ് മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി സ്‌​കാ​ന്‍ ചെ​യ്താ​ല്‍ മാ​ത്രം മ​തി.
ഉ​ട​ന്‍ ത​ന്നെ ബൂ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ദൃ​ശ്യ​മാ​കും. ബൂ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​വും മ​റ്റു വി​വ​ര​ങ്ങ​ളും നേ​ടു​ന്ന​തി​ലൂ​ടെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ധാ​ര​ണ ല​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കും. കൂ​ടാ​തെ ജി​പി​എ​സ് സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗൂ​ഗി​ള്‍ മാ​പ്പു​മാ​യി ബ​ന്ധി​പ്പി​ച്ച് എ​ളു​പ്പ​ത്തി​ല്‍ എ​ല്ലാ പാ​ത​ക​ളും ല​ഭി​ക്കു​ന്ന​തോ​ടെ ബൂ​ത്തി​ലേ​ക്ക് ആ​യാ​സ​ര​ഹി​ത​മാ​യി എ​ത്താ​ന്‍ സാ​ധി​ക്കും.
ഓ​രോ ബൂ​ത്തി​നാ​യും പ്ര​ത്യേ​കം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത ക്യൂ​ആ​ര്‍ കോ​ഡു​ക​ള്‍ ക​ള​ക്ട​റു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ​യും ല​ഭി​ക്കും.
ബൂ​ത്തി​നാ​യി അ​നു​വ​ദി​ച്ച യു​ഐ​ഡി ന​മ്പ​ര്‍ ന​ല്‍​കി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഈ ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ബൂ​ത്ത് വി​വ​ര​ങ്ങ​ള്‍ അ​റി​യാം. കൂ​ടു​ത​ലാ​യും ഇ​ത​ര ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​സ​ര്‍​ഗോ​ട്ട് ജോ​ലി​ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​സം​വി​ധാ​നം ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു.