കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വം 26 മു​ത​ൽ
Wednesday, October 16, 2019 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വം 26 മു​ത​ൽ ന​വം​ബ​ർ 17 വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും.
26ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ചെ​സ് മ​ത്സ​രം എ.​സി. ക​ണ്ണ​ൻ നാ​യ​ർ ഹാ​ളി​ലും കാ​യി​ക മ​ത്സ​ര​ങ്ങ​ൾ 27ന‌് ​രാ​വി​ലെ 9.30 ദു​ർ​ഗ സ്കൂ​ളി​ലും ന​ട​ക്കും. 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വോ​ളി​ബോ​ൾ ദു​ർ​ഗ സ്കൂ​ളി​ലും ക്രി​ക്ക​റ്റ് ന​വം​ബ​ർ ര​ണ്ടി​ന‌് രാ​വി​ലെ ഒ​ന്പ​തി​ന് എ​സ്എ​ൻ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ് ഗ്രൗ​ണ്ടി​ലും പ​ഞ്ച​ഗു​സ്തി രാ​വി​ലെ പ​ത്തി​ന് പു​തി​യ​കോ​ട്ട ല​യ​ൺ​സ് ക്ല​ബ് ഹാ​ളി​ലും ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​ലാ​ങ്കോ​ട്ട് ല​യ​ൺ​സ് ക്ല​ബി​ലും ന​ട​ക്കും. ഫു​ട്ബോ​ൾ മൂ​ന്നി​ന‌് രാ​വി​ലെ എ​ട്ടി​ന് ദു​ർ​ഗ സ്കൂ​ളി​ലും ക​ബ​ഡി പ​ത്തി​നു രാ​വി​ലെ ഒ​ന്പ​തി​ന് അ​ലാ​മി​പ്പ​ള്ളി​യി​ലും വ​ടം​വ​ലി വൈ​കു​ന്നേ​രം നാ​ലി​ന് അ​ലാ​മി​പ്പ​ള്ളി​യി​ലും ന​ട​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ൾ 17 നു ​രാ​വി​ലെ 9.30 കാ​ർ​ത്തി​ക നി​ത്യാ​ന​ന്ദ ക​ലാ​കേ​ന്ദ്ര​ത്തി​ലും ന​ട​ക്കും.