എ​ടി​എം ത​ട്ടി​പ്പ്: കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ​സം​ഘം യു​പി​യി​ല്‍ അ​റ​സ്റ്റി​ല്‍
Wednesday, October 16, 2019 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ടി​എം ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ​സം​ഘ​ത്തെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മീ​പ്പു​ഗി​രി രാം​ദാ​സ് ന​ഗ​റി​ലെ മു​ഹ​മ്മ​ദ് ബി​ലാ​ല്‍, കു​ഡ്‌​ലു​വി​ലെ മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, ക​ള​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ര്‍ റ​ഹ്മാ​ന്‍ ജം​ഷീ​ദ്, അ​ബ്ദു​ല്‍ റ​ഫാ​ദ്, യാ​സി​ന്‍ എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍​സ്പെ​ക്ട​ര്‍ ദി​നേ​ശ് ച​ന്ദ്ര മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കെ​എ​ല്‍ 14 വി 1037 ​ന​മ്പ​ര്‍ ആ​ള്‍​ട്ടോ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍ കാ​മ​റ സ്ഥാ​പി​ച്ച് ഇ​ട​പാ​ടു​കാ​രു​ടെ പാ​സ്‌വേർ​ഡു​ക​ള്‍ ചോ​ര്‍​ത്തി​യ​ശേ​ഷം വ്യാ​ജ എ​ടി​എം കാ​ര്‍​ഡു​ണ്ടാ​ക്കി​യാ​ണ് സം​ഘം പ​ണം ത​ട്ടി​വ​ന്നി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ഇ​വ​ര്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ര​ണ്ട് ലാ​പ്ടോ​പ്പു​ക​ള്‍, ര​ണ്ട് ഒ​ളികാ​മ​റ​ക​ള്‍, എ​ടി​എം കാ​ര്‍​ഡു​ക​ള്‍, സ്വൈ​പ്പിം​ഗ് മെ​ഷീ​ന്‍, കാ​ര്‍​ഡ് റീ​ഡ​ര്‍, മെ​മ്മ​റി കാ​ര്‍​ഡ്, നാ​ല് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ സം​ഘ​ത്തി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.