ഗ്രാമസഭയും പറഞ്ഞു കടക്ക് പുറത്ത്
Thursday, October 17, 2019 1:03 AM IST
പ​ര​പ്പ: കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡാ​യ പ​ര​പ്പ​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​യി​ൽ മു​ണ്ട​ത്ത​ടം ക്വാ​റി​ക്കെ​തി​രാ​യ പ്ര​മേ​യം പാ​സാ​ക്കി. 250 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത ഗ്രാ​മ​സ​ഭ​യി​ൽ സി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നി​ർ​ദേ​ശി​ച്ചു ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ച ക്വാ​റി വി​രു​ദ്ധ പ്ര​മേ​യം ഗ്രാ​മ​സ​ഭ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​വ​ർ കൈ​യ​ടി​ച്ചു പാ​സാ​ക്കി.
പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ. ​വി​ധു​ബാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ വി. ​ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.136 ആ​ൾ​ക്കാ​ർ എ​ത്തി​യാ​ൽ മാ​ത്ര​മേ ഗ്രാ​മ​സ​ഭ​യി​ൽ ക്വാ​റം തി​ക​യു​ക​യു​ള്ളൂ. എ​ന്നാ​ൽ മാ​ത്ര​മേ ഗ്രാ​മ​സ​ഭ ന​ട​ത്താ​ൻ സാ​ധി​ക്കുകയു​ള്ളൂ. ഗ്രാ​മ​സ​ഭ​യി​ൽ ആ​ൾ​ക്കാ​രെ പ​ങ്കെ​ടു​പ്പി​ക്കാ​തെ മാ​റ്റി​നി​ർ​ത്തി ക്വാ​റം തി​ക​യ്ക്കാ​തെ ഗ്രാ​മ​സ​ഭ പൊ​ളി​ക്കാ​നു​ള്ള ശ്ര​മം സ​മ​രവി​രു​ദ്ധ​ർ ന​ട​ത്തി​യെ​ങ്കി​ലും ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ ഗൃ​ഹ​സ​മ്പ​ർ​ക്കം വ​ഴി 250 ഓ​ളം പേ​ർ ഗ്രാ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത് സ​മ​ര​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നേ​ട്ട​മാ​യി.