ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം തു​ട​ങ്ങി
Thursday, October 17, 2019 1:04 AM IST
വ​ലി​യ​പ​റ​മ്പ്: ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ശാ​സ്ത്ര-​സാ​മൂ​ഹ്യ​ശാ​സ്ത്ര-​ഗ​ണി​ത​ശാ​സ്ത്ര-​പ്ര​വൃ​ത്തി​പ​രി​ച​യ-​ഐ​ടി മേ​ള വ​ലി​യ​പ​റ​മ്പ് പ​ട​ന്ന​ക്ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ച​ന്തേ​ര പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടോം​സ​ൺ ടോം, ​കെ.​വി. അ​മ്പൂ​ഞ്ഞി, വി. ​സു​ധാ​ക​ര​ൻ, പി. ​സു​ജാ​ത, പി.​പി. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശാസ്​ത്ര​മേ​ള​യു​ടെ ആ​ദ്യ​ദി​നം എ​ൽ​പി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്ര ഇ​ന​ങ്ങ​ളും വ​ർ​ക്കിം​ഗ്, സ്റ്റി​ൽ മോ​ഡ​ലു​ക​ളും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ൾ 78 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി. ഉ​ദി​നൂ​ർ എ​യു​പി സ്കൂ​ൾ ര​ണ്ടാ​മ​തെ​ത്തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 163 പോ​യി​ന്‍റ് നേ​ടി പി​ലി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളാ​യി. ഉ​ദി​നൂ​ർ ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പി​ലി​ക്കോ​ട് 141 പോ​യി​ന്‍റ് നേ​ടി ഒ​ന്നാ​മ​തെ​ത്തി. ഉ​ദി​നൂ​ർ ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ച​ന്തേ​ര ഇ​സ​ത്തു​ൽ ഇ​സ്‌​ലാം എ​എ​ൽ​പി സ്‌​കൂ​ൾ ഒ​ന്നും ജി​എ​ൽ​പി​എ​സ് ക​യ്യൂ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
ഇ​ന്ന് ഐ​ടി ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​ത്സ​ര​ങ്ങ​ൾ പ​ട​ന്ന​ക്ക​ട​പ്പു​റം സ്‌​കൂ​ളി​ലെ വി​വി​ധ വേദികളിൽ ന​ട​ക്കും.