നോ​ർ​ത്ത് സോ​ൺ സ്കൂ​ൾ ഗെ​യിം​സിന് തുടക്കം
Thursday, October 17, 2019 1:04 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന നോ​ർ​ത്ത് സോ​ൺ സ്കൂ​ൾ ഗെ​യിം​സി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ 36 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ മു​ന്നി​ൽ. 16 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ടും പാ​ല​ക്കാ​ടു​മാ​ണ് ര​ണ്ടാ​മ​ത്. 10 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം മൂ​ന്നാ​മ​തും എ​ട്ടു പോ​യി​ന്‍റു​മാ‍​യി വ​യ​നാ​ട് നാ​ലാ​മ​തു​മാ​ണ്. മ​ത്സ​ര​ഫ​ലം: (ഇ​നം, ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്ര​മ​ത്തി​ൽ) ക​ബ​ഡി ആ​ൺ.- കാ​സ​ർ​ഗോ​ഡ്, തൃ​ശൂ​ർ, പാ​ല​ക്കാ​ട്. ക​ബ​ഡി പെ​ൺ.-​പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ്, തൃ​ശൂ​ർ. ബാ​സ്ക​റ്റ് ബോ​ൾ ആ​ൺ - കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, ക​ണ്ണൂ​ർ. ബാ​സ്ക​റ്റ് ബോ​ൾ പെ​ൺ. - തൃ​ശൂ​ർ, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് .
അ​ണ്ട​ർ 17 ഹാ​ൻ​ഡ്ബോ​ൾ ആ​ൺ.- തൃ​ശൂ​ർ, ക​ണ്ണൂ​ർ, മ​ല​പ്പു​റം. അ​ണ്ട​ർ 17 ഹാ​ൻ​ഡ്ബോ​ൾ പെ​ൺ. - തൃ​ശൂ​ർ, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്. അ​ണ്ട​ർ 17 ഖൊ​ഖൊ ആ​ൺ.-​മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ. അ​ണ്ട​ർ 17 ഖൊ​ഖൊ പെ​ൺ.-​മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ. അ​ണ്ട​ർ 17 വോ​ളി​ബോ​ൾ ആ​ൺ.- തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്. അ​ണ്ട​ർ 17 വോ​ളി​ബോ​ൾ പെ​ൺ.-​വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്. അ​ണ്ട​ർ 17 ഹോ​ക്കി ആ​ൺ.- മ​ല​പ്പു​റം, വ​യ​നാ​ട്, പാ​ല​ക്കാ​ട്. അ​ണ്ട​ർ 17 ഹോ​ക്കി പെ​ൺ.- ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്. അ​ണ്ട​ർ 17 ടേ​ബി​ൾ ടെ​ന്നീ​സ്- വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്. അ​ണ്ട​ർ 14 ടേ​ബി​ൾ ടെ​ന്നീ​സ്-​പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്.
ആ​ൺ​കു​ട്ടി​ക​ളു​ടെ ബാ​ഡ്മി​ന്‍റ​ണി​ൽ ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ ആ​ദ്യ സ്ഥാ​ന​ക്കാ​രാ​യി. പെ​ൺ​കു​ട്ടി​ക​ളി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ.
അ​ണ്ട​ർ 17 ചെ​സി​ൽ ക​ണ്ണൂ​രി​ലെ റോ​ഷ​ൻ ഹ​രി​യും മ​ല​പ്പു​റ​ത്തെ കെ.​എ. ന​യ​ൻ മേ​ഘ​യു​മാ​ണ് ജേതാ​ക്ക​ൾ. അ​ണ്ട​ർ 19 ചെ​സി​ൽ ക​ണ്ണൂ​രി​ലെ അ​വി​നാ​ഷ് ഹ​രി​യും അ​ശ്വി​നി ബാ​ല​കൃ​ഷ്ണ​നും ഒ​ന്നാം​സ്ഥാ​നം നേ​ടി. ഗെയിംസ് നാളെ സമാപിക്കും.