പ​ര​സ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​കൂ​ര്‍ അ​നു​മ​തി വേണം
Thursday, October 17, 2019 1:05 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വോ​ട്ടെ​ടു​പ്പ് ദി​ന​വും ത​ലേ​ദി​വ​സ​വും അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ല്‍​കു​ന്ന പ​ര​സ്യ​ങ്ങ​ള്‍​ക്ക് മീ​ഡി​യാ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മീ​ഡി​യ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ (എം​സി​എം​സി) മു​ന്‍​കൂ​ര്‍ അ​നു​മ​തി നേ​ട​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​തു​ദി​വ​സ​വും ന​ല്‍​കു​ന്ന എ​ല്ലാ പ​ര​സ്യ​ത്തി​നും മു​ന്‍​കൂ​ര്‍ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ണ്. ഫോ​ണ്‍: 9496003201.