ഗാ​ന്ധി​ജ​യ​ന്തി വാരാഘോഷം
Friday, October 18, 2019 1:20 AM IST
രാ​ജ​പു​രം: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ​സം​ഘം ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ​ത്തൂ​ർ ടൗ​ണി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ഡി​വൈ​ഡ​റി​ൽ പൂ​ച്ചെ​ടി​ക​ൾ ന​ടു​ക​യും ചെ​യ്തു.

സം​ഘം പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധ സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​ണി തോ​ലം​പു​ഴ, എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, കെ. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, എ​ൻ.​ഐ. ജോ​യി, ടി. ​ജ്യോ​തി ,സെ​ക്ര​ട്ട​റി ടി.​ജി. ക​വി​ത, ജോ​ർ​ജ് ഐ​സ​ക്ക്, റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ​സ​മി​തി ക​മ്മി​റ്റി​യം​ഗം സു​രേ​ഷ് കു​ണ്ടു​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.