കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് തു​ല്യ​താ പ​ഠ​ന​ത്തി​ന് പു​തി​യ പ​ദ്ധ​തി
Friday, October 18, 2019 1:21 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​നും കു​ടും​ബ​ശ്രീ മി​ഷ​നും തു​ല്യ​താ പ​രീ​ക്ഷ​ക​ളി​ല്‍ കൈ​കോ​ര്‍​ക്കു​ന്നു. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​ത്താം ക്ലാ​സ്, 12-ാം ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു.

"സ​മ' എ​ന്നാ​ണ് പ​ദ്ധ​തി​യു​ടെ പേ​ര്. സ​മ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ശി​ൽ​പ്പ​ശാ​ല ഡി​പി​സി ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ പ​ദ്ധ​തി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ന​ട​പ്പാ​ക്കും. 5000 പേ​രെ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. പ​ത്താം ക്ലാ​സ്, 12-ാം ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു​ള്ള പ​ദ്ധ​തി ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും.

കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ല്‍ പ​ത്താം ക്ലാ​സ് വി​ജ​യി​ക്കാ​ത്ത മു​ഴു​വ​ന്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​യും പ​ത്താം​ക്ലാ​സ് വി​ജ​യി​ക​ളാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ത്താം​ക്ലാസ് തു​ല്യ​താ കോ​ഴ്‌​സി​ന്‍റെ ര​ജി​സ്റ്റ​ര്‍ 2020 ജ​നു​വ​രി ഒ​ന്നി​നാ​ണ് ആ​രം​ഭി​ക്കു​ക.

പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ല്‍ പ​രി​ധി​യി​ല്‍ 50 കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​രു തു​ല്യ​താ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​മാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രെ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ടെ​ത്തി​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജി ജോ​ണ്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ​സ്. സ​ത്യ​പ്ര​കാ​ശ് പ​ദ്ധ​തി രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, കു​ടും​ബ​ശ്രീ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ എം. ​ഹ​രി​ദാ​സ്, പ്ര​കാ​ശ​ന്‍ പാ​ലാ​യി, ജോ​സ​ഫ്, സാ​ക്ഷ​ര​താ മി​ഷ​ന്‍ സം​സ്ഥാ​ന​സ​മി​തി അം​ഗം രാ​ജ​ന്‍ പൊ​യി​നാ​ച്ചി, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ അ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ വി.​എ​ന്‍. ബാ​ബു, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​വി. രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.