സ്റ്റോ​ക്ക് കു​റ​വ് ക​ണ്ടെ​ത്തി​യ റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
Friday, October 18, 2019 1:25 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ കാ​ലി​ക്ക​ട​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റേ​ഷ​ന്‍​ ക​ട​യി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ആ​ന്‍റ​ക്‌​സ് ക​ള​രി​ക്ക​ലി​ന്‍റെ പേ​രി​ലു​ള്ള റേ​ഷ​ന്‍​ ക​ട​യി​ല്‍ 358 കി​ലോ അ​രി​യു​ടെ കു​റ​വ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ക​ട​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി​യ​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത അ​രി വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന ജില്ലാ ക​ള​ക്ട​റു​ടെ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്തി​യ മോ​ശം അ​രി ക​ട​യു​ടെ മ​റ്റൊ​രു​ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ത് പ​രി​ശേ​ധ​ന​യ്‌​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും ആ​ന്‍റ​ക്‌​സ് പ​റ​യു​ന്നു.

ക​ട​യി​ല്‍ യാ​തൊ​രു ക്ര​മ​ക്കേ​ടും ന​ട​ത്തി​യി​ട്ടി​ല്ല. മോ​ശം അ​രി മാ​റ്റി​ത്ത​ര​ണ​മെ​ന്ന് സ​പ്ലൈ​ ഓ​ഫീ​സ​റോ​ട് പ​ല​ത​വ​ണ പ​റ​ഞ്ഞ​തു​മാ​ണെ​ന്നും ആ​ന്‍റ​ക്‌​സ് പ​റ​ഞ്ഞു.