ചെ​റു​വ​ത്തൂ​ര്‍ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: പി​ലി​ക്കോ​ട് സ്കൂ​ൾ ചാ​ന്പ്യ​ന്മാ​ർ
Friday, October 18, 2019 1:25 AM IST
വ​ലി​യ​പ​റ​മ്പ്: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​ട​ന്ന​ക്ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ചെ​റു​വ​ത്തൂ​ര്‍ ഉ​പ​ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം സ​മാ​പി​ച്ചു. 589 പോ​യി​ന്‍റ് നേ​ടി പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ജേ​താ​ക്ക​ളാ​യി. സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ 477 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും പ​ട​ന്ന​ക്ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ 453 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ ചെ​റു​വ​ത്തൂ​ര്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടോം​സ​ണ്‍ ടോം ​സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. എ​ന്‍.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​സു​ധാ​ക​ര​ന്‍, കെ.​വി. അ​മ്പു​ക്കു​ഞ്ഞി, കെ.​പി. മ​ജീ​ദ്, പി.​വി. രാ​ജ​ന്‍, പി.​വി. ജ​നാ​ര്‍​ദ​ന​ന്‍, ബി.​എ​സ്. മു​ഹ​മ്മ​ദ്, കെ. ​ദി​നേ​ശ​ന്‍, എ. ​പ്ര​മോ​ദ്കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.