സ്കൂ​ൾ ബ​സും സ്വകാര്യ ബസും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, October 19, 2019 1:23 AM IST
രാ​ജ​പു​രം: പാ​ണ​ത്തൂ​ർ ചെ​റം​ക​ട​വ് സ്കൂ​ളി​നു സ​മീ​പം സ്കൂ​ൾ ബ​സും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ കോ​ളി​ച്ചാ​ലി​ലെ എം.​എം.​ബി​നു (45), പ​ര​പ്പ സ്വ​ദേ​ശി ദാ​മോ​ദ​ര​ൻ (48), കാ​ഞ്ഞ​ങ്ങാ​ട് ജ​യ​ശ്രീ (42), ചാ​മു​ണ്ഡി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി (53), ശ്രീ​ദേ​വി (66) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ നാ​ല​ര​യോ​ടെ രാ​ജ​പു​ര​ത്തു​നി​ന്ന് പാ​ണ​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന രാ​ജ​പു​രം ടാ​ഗോ​ർ സ്കൂ​ളി​ന്‍റെ ബ​സും പാ​ണ​ത്തൂ​ർ നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കു​ട്ടി​ക​ൾ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.