കാ​ഞ്ഞ​ങ്ങാ​ട്ട് ഇ​ന്ന് ഉ​ച്ച​വ​രെ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടും
Saturday, October 19, 2019 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വാ​റ്റ് നി​യ​മം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ നി​കു​തി കു​ടി​ശി​ക​യു​ടെ പേ​രി​ൽ നി​കു​തി വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു കാ​ഞ്ഞ​ങ്ങാ​ട് ജി​എ​സ്ടി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും. ഉ​പ​രോ​ധ സ​മ​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ.​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​രി​ധി​യി​ലെ മെ​ഡി​ക്ക​ല്‍ ഷോ​പ്പ്, ഹോ​ട്ട​ല്‍, പ​ച്ച​ക്ക​റി ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ അ​ട​ച്ചി​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സി. ​യൂ​സ​ഫ് ഹാ​ജി അ​റി​യി​ച്ചു. നി​കു​തി കു​ടി​ശി​ക​യു​ടെ പേ​രി​ൽ ജി​ല്ല​യി​ലെ 60 ഓ​ളം വ്യാ​പാ​രി​ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് വ്യാ​പാ​രം നി​ർ​ത്തി​യ​വ​രും നോ​ട്ടീ​സ് ല​ഭി​ച്ച​വ​രി​ൽ​പ്പെ​ടും. കാ​സ​ർ​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. 2011 മു​ത​ൽ ജി​എ​സ്ടി ന​ട​പ്പി​ലാ​യ​തു​വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​എ​സ്ടി നി​ല​വി​ൽ വ​ന്ന​തോ​ടെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ രേ​ഖ​ക​ളെ​ല്ലാം ന​ശി​പ്പി​ച്ചു​വെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​റ്റ് സം​ബ​ന്ധ​മാ​യ നി​കു​തി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.
വാ​റ്റ് നി​യ​മം അ​നു​സ​രി​ച്ച് നോ​ട്ടീ​സ് കി​ട്ടി​യാ​ല്‍ 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​ണം അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ കു​ടും​ബ വ​സ്തു​ക്ക​ള്‍ ജ​പ്തി ചെ​യ്യാ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​താ​ണ് രീ​തി. കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ള്‍ ജ​പ്തി ഭീ​ഷ​ണി​യി​ലും ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യി​ലു​മാ​ണ്. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​യി കൊ​ണ്ടു​വ​ന്ന പ്ര​ള​യ സെ​സ് ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ള്‍ വ്യാ​പാ​രം തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​യി. ഇ​വി​ടെ വി​ല കൂ​ടു​ത​ലും അ​ന്യ​സം​സ്ഥാ​ന​ത്ത് വി​ല കു​റ​വും ആ​യ​തി​നാ​ല്‍ കേ​ര​ള​ത്തി​ലെ വ്യാ​പാ​രം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​യി. ഓ​ണ​ക്കാ​ല​ത്ത് പ്ര​ള​യം കാ​ര​ണം വ്യാ​പാ​രം തീ​രെ കു​റ​വാ​യി​രു​ന്നു. വ്യാ​പാ​രം കു​റ​ഞ്ഞ​പ്പോ​ള്‍ നി​കു​തി​യും കു​റ​ഞ്ഞു.
സ​ര്‍​ക്കാ​റി​ന്‍റെ ധൂ​ര്‍​ത്ത് കാ​ര​ണം ഖ​ജ​നാ​വി​ല്‍ പ​ണ​മി​ല്ലാ​ത്ത​തി​ന് വ്യാ​പാ​രി​ക​ളു​ടെ മേ​ല്‍ കു​റ്റം ആ​രോ​പി​ച്ച് നോ​ട്ടീ​സ് ന​ല്‍​കി കേ​ര​ള​ത്തി​ലെ വ്യാ​പാ​ര​മേ​ഖ​ല ന​ശി​പ്പി​ക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.