പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ ക​ള്ള​വോ​ട്ട് ത​ട​യു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥാ​പി​ത മാ​ര്‍​ഗം: ജി​ല്ലാ ക​ള​ക്ട​ര്‍
Saturday, October 19, 2019 1:24 AM IST
കാ​സ​ർ​ഗോ​ഡ്: ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ല്‍ പോ​ളി​ങ് ഏ​ജ​ന്‍റു​മാ​ര്‍ ക​ള്ള​വോ​ട്ട് ത​ട​യു​ന്ന​തി​നു​ള്ള പ്ര​ധാ​ന വ്യ​വ​സ്ഥാ​പി​ത മാ​ര്‍​ഗ​മാ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ത് ബാ​ബു പ​റ​ഞ്ഞു. മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ പോ​ളി​ങ് ഏ​ജ​ന്‍റു​മാ​ര്‍​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​ളി​ങ് ബൂ​ത്തി​ല്‍ ഏ​ജ​ന്‍റു​മാ​ര്‍​ക്കു​ള്ള ചു​മ​ത​ല​ക​ള്‍ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥു​യു​ടെ ഏ​ജ​ന്‍റി​നെ വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്ത് പോ​ളി​ങ് ബൂ​ത്തി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ, ബൂ​ത്തി​ലി​രി​ക്കു​ന്ന​ത് ത​ട​യു​ക​യോ ചെ​യ്താ​ല്‍ പോ​ലീ​സ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന മു​ഴു​വ​ന്‍ വോ​ട്ട​ര്‍​മാ​രു​ടെ​യും തി​രി​ച്ച​റി​യ​ല്‍ രേ​ഖ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പോ​ലീ​സി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.