തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ആ​സൂ​ത്രി​ത​ശ്ര​മം: പി.​കെ.​ കൃ​ഷ്ണ​ദാ​സ്
Saturday, October 19, 2019 1:24 AM IST
കാ​സ​ർഗോഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​സ്‌​ലിം ലീ​ഗി​ന്‍റെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​നാ​യി സി​പി​എം സ​ഹാ​യ​ത്തോ​ടെ അ​ധി​കാ​ര​ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തി വോ​ട്ടെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാന്‍ ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സ് മേ​ധാ​വി​യും കൂ​ട്ടുനി​ല്‍​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ.​കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചു. എ​ണ്‍​പ​തോ​ളം സെ​ന്‍​സി​റ്റീ​വ് ബൂ​ത്തു​ക​ളു​ടെ പ​ട്ടി​ക ബി​ജെ​പി നേ​തൃ​ത്വം ക​ള​ക്ടർക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും ര​ണ്ടു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ന​ല്‍​കു​ന്ന പ​ട്ടി​ക​യി​ല്‍ നി​ന്ന് സ​മാ​ന​ത​യു​ള്ള ബൂ​ത്തു​ക​ളെ സെ​ന്‍​സി​റ്റീ​വ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ പ​റ്റു​കയുള്ളൂവെ​ന്ന വി​ചി​ത്ര​മാ​യ വാ​ദ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ പ​റ​യു​ന്ന​ത്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ ഏ​ത് വ​കു​പ്പി​ന്‍റെ അ​ടി​സ്ഥാന​ത്തി​ലാ​ണ് ഈ ​വാ​ദ​മെ​ന്ന് ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്ക​ണം. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് എ​ന്‍​ഡി​എ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സെ​ന്‍​സി​റ്റീ​വ് ബൂ​ത്തു​ക​ളെ സം​ബ​ന്ധി​ച്ച് ലീ​ഗും സി​പി​എ​മ്മും ഒ​രേ പ​ട്ടി​ക​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നാ​യി ഒ​രേ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യാ​ണി​തെ​ന്ന് കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചു.