തോണി മറിഞ്ഞു മത്സ്യത്തൊഴിലാളികൾ കടലിൽ അകപ്പെട്ടു
Monday, October 21, 2019 12:51 AM IST
നീ​ലേ​ശ്വ​രം: അ​ഴി​ത്ത​ല​യി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ഹ​ക്കീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷെ​മീ​ന മോ​ൾ എ​ന്ന തോ​ണി ശ​ക്ത​മാ​യ തി​ര​യി​ലും കാ​റ്റി​ലും പെ​ട്ടു മ​റി​ഞ്ഞു നാ​ലോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ അ​ക​പ്പെ​ട്ടു.
മ​റ്റു​ള്ള വ​ള്ള​ങ്ങ​ൾ എ​ത്തി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്തു നി​ന്ന് പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക​ട​ലി​ലാ​ണു അ​പ​ക​ട​മെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.