വൈ​ക​ല്യ​ങ്ങ​ള്‍​ക്കും ത​ട​യാ​നാ​യി​ല്ല; ജ​നാ​ധി​പ​ത്യ​ത്തി​ന് പി​ന്തു​ണ​യ​ര്‍​പ്പി​ക്കാ​ന്‍ അ​ഭി​ഷേ​കും എ​ത്തി
Tuesday, October 22, 2019 1:58 AM IST
മ​ഞ്ചേ​ശ്വ​രം: അം​ഗ​വൈ​ക​ല്യം ശ​രീ​ര​ത്തെ ത​ള​ര്‍​ത്തി​യ​പ്പോ​ഴും കു​മ്പ​ള കു​ണ്ട​ങ്ക​ര​ടു​ക്ക​യി​ലെ അ​ഭി​ഷേ​കി​ന്‍റെ ദൃ​ഢ​നി​ശ്ച​യ​ത്തി​നു മു​മ്പി​ല്‍ പ്ര​തി​ബ​ന്ധ​ങ്ങ​ള്‍ അ​ടി​യ​റ​വ് പ​റ​ഞ്ഞു. മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് പി​ന്തു​ണ​യ​ര്‍​പ്പി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​ഭി​ഷേ​ക് രാ​വി​ലെ ത​ന്നെ കു​ണ്ടെ​ങ്ക​ര​ട്ക്ക​യി​ല്‍ നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി കു​മ്പ​ള​യി​ലെ​ത്തി​യി​രു​ന്നു. അ​ച്ഛ​ൻ വി​ശ്വ​നാ​ഥി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഈ 25​കാ​ര​ൻ എ​ത്തി​യ​ത്.

കു​മ്പ​ള ഗ​വ. സീ​നി​യ​ര്‍ ബേ​സി​ക് സ്‌​കൂ​ളി​ലെ 143-ാം ബൂ​ത്തി​ലാ​യി​രു​ന്നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​ന്‍റെ സ​മ്മ​തി​ദാ​നാ​കാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​തി​ന്‍റെ നി​റ​ഞ്ഞ സ​ന്തോ​ഷ​വു​മാ​യാ​ണ് അ​ഭി​ഷേ​ക് മ​ട​ങ്ങി​യ​ത്.