എ​ക്സൈ​സ് വാ​ഹ​ന​ത്തി​ലി​ടി​ച്ച കാ​റി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി
Wednesday, October 23, 2019 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ക്സൈ​സി​ന്‍റെ വാ​ഹ​ന​ത്തി​ലി​ടി​ച്ച കാ​റി​ൽ നി​ന്ന് 250 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​ട​ക​ര മു​ക്കി​ലെ ഷം​സീ​ർ (23), ടി. ​സ​ക്ക​റി​യ (20) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വെ​ള്ളി​ക്കോ​ത്ത് വ​ച്ചാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ര​ജി​സ്ട്രേഷൻ നമ്പർ ഇല്ലാത്ത കാ​റി​ലാ​യി​രു​ന്നു ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു എ​ക്സൈ​സ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഇ​രു​വ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും വാ​ഹ​നം വി​ട്ടു​ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വാ​ക്ക​ൾ അ​ക്ര​മ​ാസ​ക്ത​രാ​യി. തു​ട​ർ​ന്ന് ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.