വെ​സ്റ്റ് എ​ളേ​രി​ തൊഴിൽ നൈ​പു​ണ്യ​കേ​ന്ദ്ര രൂ​പീ​ക​ര​ണ​യോ​ഗം അ​ല​സി​പ്പി​രി​ഞ്ഞു
Saturday, November 9, 2019 1:37 AM IST
ന​ർ​ക്കി​ല​ക്കാ​ട്: വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന തൊ​ഴി​ൽ നൈ​പു​ണ്യകേ​ന്ദ്രം രൂ​പീ​ക​ര​ണ​യോ​ഗം അ​ല​സി​പ്പി​രി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കുശേ​ഷം വ​ര​ക്കാ​ടു​ള്ള വെ​സ്റ്റ് എ​ളേ​രി ബാ​ങ്ക് ഹാ​ളി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്. ജി​ല്ലാ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ അ​ശോ​ക് കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ച​തി​നുശേ​ഷം ക​മ്മി​റ്റി രൂ​പീ​ക​ര​ണം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നാ​കാ​തെ യോ​ഗം നി​ർ​ത്തി​വ​ച്ചു.
പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും തൊ​ഴി​ൽ നൈ​പു​ണ്യ​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ പു​തി​യ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യ​ത്. വി​വി​ധ ജോ​ലി​ക​ളി​ൽ നൈ​പു​ണ്യ​മു​ള്ള​വ​ർ​ക്ക് അ​താ​തു മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭി​ക്കാ​നും ആ​വ​ശ്യാ​നു​സ​ര​ണം കൃ​ത്യ​സ​മ​യ​ത്തു തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​നും വ​ഴി​യൊ​രു​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ര​പ്പ​ണി, കെ​ട്ടി​ട നി​ർ​മാ​ണം, പെ​യി​ന്‍റിം​ഗ്, പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്ക്, ക​ൽ​പ്പ​ണി, വെ​ൽ​ഡിം​ഗ്, കാ​റ്റ​റിം​ഗ്, ത​യ്യ​ൽ, ഐ​ടി, ന​ഴ്സിം​ഗ്, മോ​ട്ടോ​ർ വാ​ഹ​ന റി​പ്പ​യ​റിം​ഗ്, ഡ്രൈ​വിം​ഗ്, തെ​ങ്ങു​ക​യ​റ്റം, മ​രംവെ​ട്ട്, കാ​ട് വെ​ട്ട് തു​ട​ങ്ങി ഏ​തു ജോ​ലി​ക്കാ​ർ​ക്കും സ​ഹ​ക​ര​ണ​സം​ഘം നി​യ​മ​പ്ര​കാ​രം ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലും രൂ​പീ​ക​രി​ക്കു​ന്ന വി​വി​ധോ​ദ്ദേ​ശ വ്യ​വ​സാ​യ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളാ​കാം.
ഓ​ൺ​ലൈ​ൻ വ​ഴി​യാ​യി​രു​ന്നു ഇ​തി​ലേ​ക്കു ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്ന​ത്. യോ​ഗ​ത്തി​ന് എ​ത്തി​യ​വ​രി​ൽ കൂ​ടു​ത​ലും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ആ​യ​തി​നാ​ൽ ത​ങ്ങ​ളു​ടെ ഇം​ഗി​ത​ത്തി​ന് അ​നു​സ​രി​ച്ചു കാ​ര്യ​ങ്ങ​ൾ ന​ട​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ സി​പി​എം നേ​താ​ക്ക​ളാ​ണ് യോ​ഗം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട് ആ​രോ​പി​ച്ചു. എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​ശ​ദ​മാ​യി അ​റി​യി​ച്ചി​രു​ന്ന​തു പ്ര​കാ​രം അ​വ​ർ ത​ന്നെ​യാ​ണ് ഹാ​ൾ ഏ​ർ​പ്പാ​ട് ചെ​യ്തു ന​ൽ​കി​യ​തെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​തെ​ന്നും ജി​ല്ലാ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ അ​ശോ​ക് കു​മാ​ർ പ​റ​ഞ്ഞു.