മേ​ള ഹ​രി​താ​ഭ​മാ​ക്കാ​ൻ ഓ​ല​ക്കൊ​ട്ട
Sunday, November 10, 2019 1:38 AM IST
പി​ലി​ക്കോ​ട്: ജി​ല്ലാ സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്ന​തി​നാ​യി പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും സൗ​ഹൃ​ദ ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ല​ക്കൊ​ട്ട, പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണം ന​ട​ത്തി.

മേ​ള​യി​ൽ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പി​ലി​ക്കോ​ട് വ​യ​ലി​ലെ ക​ർ​ഷ​ക​ൻ എ​ൻ. കു​ഞ്ഞി​രാ​മ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ലമെ​ട​യ​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​ൻ കാ​ലി​ക്ക​ട​വി​ലെ പ​ഞ്ചാ​യ​ത്ത് മൈ​താ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജൈ​വ​വ​ല്ല​ങ്ങ​ൾ സ്ഥാ​പി​ക്കും. കാ​യി​ക​മേ​ള ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​ർ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ മാ​നേ​ജ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കും.