മ​ന്ദം​പു​റ​ത്ത് കാ​വി​നെ ചി​ത്ര​ങ്ങ​ളി​ലാ​ക്കി ‘ചി​ത്ര​കാ​ർ കേ​ര​ള’
Monday, November 11, 2019 1:15 AM IST
നീ​ലേ​ശ്വ​രം: മ​ന്ദം​പു​റ​ത്ത് കാ​വി​ലെ പ​ച്ച​ക്കാ​ട്ടി​നു​ള്ളി​ലേ​ക്ക് അ​രി​ച്ചു​വീ​ഴു​ന്ന സൂ​ര്യ​പ്ര​കാ​ശ​വും നീ​ണ്ട ന​ട​വ​ഴി​യും രേ​ഖാ​ചി​ത്ര​ങ്ങ​ളി​ൽ തെ​ളി​ഞ്ഞ​പ്പോ​ൾ കാ​ഴ്ച​ക്കാ​ർ​ക്ക് കൗ​തു​ക​മാ​യി.
ചി​ത്ര​കാ​ർ കേ​ര​ള​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ന്ദം​പു​റ​ത്ത് കാ​വി​ലെ വി​വി​ധ കാ​ഴ്ച​ക​ൾ രേ​ഖാ​ചി​ത്ര​ങ്ങ​ളി​ൽ പ​ക​ർ​ത്തി​യ​ത്.
കാ​ടു​ക​ളും കാ​വു​ക​ളും ഇ​ല്ലാ​താ​യി കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ കാ​ല​ത്തു പ്ര​കൃ​തി​യെ നേ​രി​ൽ ക​ണ്ട​റി​ഞ്ഞു ചി​ത്ര​ങ്ങ​ളി​ലേ​ക്ക് പ​ക​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു ചി​ത്ര​കാ​ർ കേ​ര​ള​യു​ടെ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
കാ​വി​ലെ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും കൂ​റ്റ​ൻ മ​ര​ങ്ങ​ളും അ​വ​യു​ടെ ശീ​ത​ളി​മ​യി​ൽ നി​ല​കൊ​ള്ളു​ന്ന ക്ഷേ​ത്ര​വും ഇ​ട​തൂ​ർ​ന്ന മ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ ന​ട​വ​ഴി​യും രേ​ഖാ​ചി​ത്ര​ങ്ങ​ളാ​യി.
ചി​ത്ര​കാ​ർ കേ​ര​ള​യു​ടെ രേ​ഖാ​ചി​ത്ര ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ന്ദം​പു​റ​ത്ത് കാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ടു​ത്ത​ത്.
ചി​ത്ര​കാ​ര​ന്മാ​രാ​യ രാ​ജേ​ന്ദ്ര​ൻ പു​ല്ലൂ​ർ, മോ​ഹ​ന​ച​ന്ദ്ര​ൻ പ​ന​യാ​ൽ, ര​തീ​ഷ് ക​ക്കാ​ട്ട്, ര​തീ​ഷ് ബാ​ലൂ​ർ, ഷി​ഹാ​ബ് ഉ​ദി​നൂ​ർ, രാം​ഗോ​കു​ൽ പെ​രി​യ, ഹ​രി വേ​ണു, അ​നൂ​പ് ലോ​ട്ട​സ്, മ​ധു കാ​രി, സൗ​മ്യ ബാ​ബു, ഷീ​ബ ഇ​യ്യ​ക്കാ​ട്, സ​തി മ​നു, സ​വി​ത ശ്രീ​നി​വാ​സ, ശ്വേ​ത കൊ​ട്ടോ​ടി, ലി​ഷ ച​ന്ദ്ര​ൻ, കീ​ർ​ത്തി ഇ​രി​യ, സു​ചി​ത്ര നീ​ലേ​ശ്വ​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.