എ​റി​ഞ്ഞു​വീ​ഴ്ത്തും ക​ട്ടാ​യം
Tuesday, November 12, 2019 1:31 AM IST
കാ​ലി​ക്ക​ട​വ്: മെ​ഡ​ലു​ക​ൾ എ​റി​ഞ്ഞി​ടു​ക​യെ​ന്ന​ത് ഈ ​കു​ടും​ബ​ത്തി​ന്‍റെ ശീ​ല​മാ​ണ്.
അ​ച്ഛ​നും ജ്യേ​ഷ്ഠ​നും പി​ന്നാ​ലെ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ ജി​ല്ല​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​വു​ക​യാ​ണ് കെ.​സി. സ​ർ​വ​ൻ. സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗം ഡി​സ്ക​സ് ത്രോ, ​ഷോ​ട്ട്പു​ട്ട് എ​ന്നീ​യി​ന​ങ്ങ​ളി​ലാ​ണ് കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സ​ർ​വ​ൻ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്.
സ​ർ​വ​ന്‍റെ അ​ച്ഛ​ൻ കെ.​സി. ഗി​രീ​ഷാ​ണ് ഡി​സ്ക​സ് ത്രോ​യി​ലെ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജി​ല്ല​യ്ക്കു വേ​ണ്ടി ആ​ദ്യ​മാ​യി സ്വ​ർ​ണ​മ​ണി​യു​ന്ന​ത്. 1999 മു​ത​ൽ 2006 വ​രെ സം​സ്ഥാ​ന അ​മ​ച്വ​ർ കാ​യി​ക​മേ​ള​യി​ലും ഈ​യി​ന​ത്തി​ൽ ചാ​ന്പ്യ​നാ​യി​രു​ന്നു.
സ​ർ​വ​ന്‍റെ ജ്യേ​ഷ്ഠ​ൻ സി​ദ്ധാ​ർ​ഥ് ഡി​സ്ക​സ് ത്രോ​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​വും സം​സ്ഥാ​ന​കാ​യി​ക​മേ​ള​യി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​യി​രു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​ൻ മീ​റ്റി​ൽ വെ​ങ്ക​ല​വും യൂ​ത്ത് അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ സ്വ​ർ​ണ​വും നേ​ടി​യി​രു​ന്നു.
സി​ദ്ധാ​ർ​ഥ് ഇ​പ്പോ​ൾ ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ ബി​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യാ​ണ്.
ചെ​റു​വ​ത്തൂ​ർ മ​യ്യി​ച്ച​യി​ലെ വീ​ട്ടി​ൽ സ്വ​ന്ത​മാ​യി പ​രി​ശീ​ല​ന​കേ​ന്ദ്രം ത​ന്നെ തു​ട​ങ്ങി​യാ​ണ് ഗി​രീ​ഷ് ത​ന്‍റെ മ​ക്ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. പു​റ​ത്തു​നി​ന്നു​ള്ള കു​ട്ടി​ക​ളെ​യും ഗി​രീ​ഷ് സൗ​ജ​ന്യ​മാ​യി പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ട്. സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​യ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജു​വ​ൽ മു​കേ​ഷ് ഗി​രീ​ഷി​ന്‍റെ ശി​ഷ്യ​യാ​ണ്.
ത്രോ​ ഇ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ‘കെ​സി ത്രോ​സ്’ എ​ന്ന പേ​രി​ൽ ഒ​രു പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് ഗി​രീ​ഷ്. ഭാ​ര്യ രേ​ഷ്മ ക​ട്ട സ​പ്പോ​ർ​ട്ടു​മാ​യി ഒ​പ്പ​മു​ണ്ട്.