ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് ഫ്‌​ളാ​ഷ്മോ​ബ്
Tuesday, November 12, 2019 1:31 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​രി​യ​ണ്ണി​യി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​തി​ഥേ​യ വി​ദ്യാ​ല​യ​മാ​യ ഇ​രി​യ​ണ്ണി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്‌​ളാ​ഷ്മോ​ബ് ന​ട​ത്തും.
ഉ​ച്ച​ക്ക് 12 മ​ണി​ക്ക് കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌​ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സം​ഘം ഇ​രി​യ​ണ്ണി​യി​ൽ എ​ത്തും.