വൈ​എം​സി​എ കൂ​ട്ടാ​യ്മ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കും : മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ
Tuesday, November 12, 2019 1:33 AM IST
നീ​ലേ​ശ്വ​രം: അ​സ​ഹി​ഷ്ണു​ത വ​ള​രു​ക​യും ശാ​ന്തി​യും സ​മാ​ധാ​ന​വും കൈ​മോ​ശം വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക​ത്ത് പു​തി​യ മാ​റ്റ​ത്തി​നു ക​ള​മൊ​രു​ക്കാ​ൻ വൈ​എം​സി​എ കൂ​ട്ടാ​യ്മ​യ്ക്കു ക​ഴി​യു​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വൈ​എം​സി​എ അ​ഖി​ല​ലോ​ക പ്രാ​ര്‍​ഥ​നാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​ര​ത്തു സം​ഘ​ടി​പ്പി​ച്ച സ​ബ്‌ റീ​ജ​ണ്‍ ത​ല പ്രാ​ര്‍​ഥ​നാ വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ബ് റീ​ജ​ണ്‍ ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കൈ​പ്പ​ട​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​വി. മാ​ത്യു, മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം, ജോ​യി ക​ള​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി​ബി വാ​ഴ​ക്കാ​ല സ്വാ​ഗ​ത​വും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജോ​സ് കു​സു​മാ​ല​യം ന​ന്ദി​യും പ​റ​ഞ്ഞു.