ക​ല്യോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല: സി​ബി​ഐ പ്രാ​ഥ​മി​കാന്വേ​ഷ​ണം ന​ട​ത്തി
Friday, November 15, 2019 1:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം സം​ബ​ന്ധി​ച്ച് സി​ബി​ഐ സം​ഘം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ലെ ഡി​വൈ​എ​സ്പി അ​ന​ന്ത​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.​ കൂ​ടാ​തെ ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​തും ക്രൈം​ബ്രാ​ഞ്ച് പ്ര​തി ചേ​ർ​ക്കാ​ത്ത​വ​രു​മാ​യ​വ​രു​ടെ ഫോ​ൺ ന​മ്പ​രു​ക​ളും ശേ​ഖ​രി​ച്ചാ​ണ് സം​ഘം തി​രി​ച്ച​ത്.​ഉ​ദ്ദേ​ശം ര​ണ്ടു വീ​ടു​ക​ളി​ലു​മാ​യി നാ​ലു മ​ണി​ക്കൂ​റോ​ളം ഇ​വ​ർ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.​കേ​സ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു വി​ട്ട​തി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ നാ​ളെ വി​ധി പ​റ​യും.