പാ​ള​ത്തി​ൽ വി​ള്ള​ൽ; ട്രെ​യി​നു​ക​ൾ വൈ​കി
Friday, November 15, 2019 1:59 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം റെ​യി​ൽ​പ്പാ​ള​ത്തി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ വൈ​കി.
ബു​ധ​നാ​ഴ്ച 6.30 ഓ​ടെ​യാ​യി​രു​ന്നു​പാ​ള​ത്തി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​ത്.​ ഇ​തേത്തു​ട​ർ​ന്നു മാ​വേ​ലി, മ​ല​ബാ​ർ എ​ക്സ്പ്ര​സു​ക​ൾ ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി.​
മം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ താ​ത്കാ​ലി​ക സം​വി​ധാ​ന​മു​ണ്ടാ​ക്കി ട്രെ​യി​നു​ക​ൾ ക​ത്തി​വി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പാ​ള​ങ്ങ​ൾ യോ​ജി​പ്പി​ച്ചു.