ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
Saturday, November 16, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം 17, 18 തീ​യ​തി​ക​ളി​ൽ പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ പ​ത്തി​നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പാ​ല​ൻ പ​താ​ക ഉ​യ​ർ​ത്തും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ.​സി. മു​ഹ​മ്മ​ദ് കോ​യ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.18​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ടൗ​ൺ ഹാ​ൾ കേ​ന്ദ്രീ​ക​രി​ച്ച് നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ക്കും. അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, ക​ൺ​വീ​ന​ർ ടി. ​സ​ത്യ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, ശ​ബ​രീ​ശ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.