ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​കപ്ര​ക്ഷോ​ഭം: കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​നതല ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി
Saturday, November 16, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന​യു​ടെ വാ​ഹ​ന​ജാ​ഥ​യ്ക്കു തു​ട​ക്ക​മാ​യി. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ൽ ന​ട​ന്ന പ​രി​പാ​ടി കാ​സ​ർ​ഗോ​ഡ് റീ​ജ​ൺ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ ഏ​ഴു​ല​ക്ഷം കോ​ടി​രൂ​പ​യു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളി​യ സ​ർ​ക്കാ​ർ നി​ത്യ​വൃ​ത്തി​ക്കു​വേ​ണ്ടി പാ​ടു​പെ​ടു​ന്ന ക​ർ​ഷ​ക​രെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു പ​ര​വ​രാ​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക​പ്ര​തി​നി​ധി ജോ​ഷ്ജോ ഒ​ഴു​ക​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​ര​സ​മി​തി കാ​സ​ർ​ഗോ​ഡ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് ത​യ്യി​ൽ, ജാ​ഥാ ക്യാ​പ്റ്റ​ൻ സി​ജോ അ​ന്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷി​ജി പ്ലാ​ക്ക​ൻ സ്വാ​ഗ​ത​വും ഡാ​ന്‍റി​സ് മു​ല്ല​പ്പ​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
തു​ട​ർ​ന്നു പ​ട​ന്ന​ക്കാ​ട്, ചെ​റു​വ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം നീ​ലേ​ശ്വ​ര​ത്ത് പൊ​തു​യോ​ഗ​ത്തോ​ടെ സ​മാ​പി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ചോ​യ്യ​ങ്കോ​ട് നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ​യ്ക്ക് കാ​ലി​ച്ചാ​ന​ടു​ക്കം (അ​ഞ്ച്), എ​ണ്ണ​പ്പാ​റ ( ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം രാ​ത്രി ഏ​ഴി​ന് ഇ​രി​യ​യി​ൽ സ​മാ​പി​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കാ​സ​ർ​ഗോ​ഡ് നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ​ ബ​ദി​യ​ഡു​ക്ക (അ​ഞ്ച്), മു​ള്ളേ​രി​യ (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ​തി​നു ശേ​ഷം വൈ​കു​ന്നേ​രം ഏ​ഴി​നു പെ​രി​യ​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് 22ന് ​കാ​ഞ്ഞ​ങ്ങാ​ട്ട് ക​ർ​ഷ​ക​രു​ടെ സാ​യാ​ഹ്ന ധ​ർ​ണ​യും അ​മ്മ​മാ​ർ ക​ണ്ണീ​ർ​ക്ക​ഞ്ഞി​യും വ​യ്ക്കും.