കാഞ്ഞങ്ങാട് ഫൊറോന പ്രചാരണ വാഹന ജാഥയ്ക്ക് സ്വീകരണം നൽകി
Monday, November 18, 2019 1:56 AM IST
ബ​ദി​യ​ഡു​ക്ക: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ത്ത​ര മ​ല​ബാ​ര്‍ ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്കും കോ​ര്‍​ണ​ര്‍ യോ​ഗ​ത്തി​നും ബ​ദി​യ​ഡു​ക്ക സെ​ന്‍റ് മേ​രീ​സ് ക​ര്‍​ഷ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.
ബ​ദി​യ​ഡു​ക്ക ടൗ​ണി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​മീ​ഷ് നൂ​റും​മാ​ക്ക​ല്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ജാ​ഥ ക്യാ​പ്റ്റ​നും സീ​റോ മ​ല​ബാ​ര്‍ സ​ഭാ വ​ക്താ​വു​മാ​യ സി​ജോ അ​മ്പാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കാ​സ​ർ​ഗോ​ഡ് റീജൺ‍ ക​ര്‍​ഷ​ക​സ​മി​തി ക​ണ്‍​വീ​ന​ര്‍ ഫാ. ​തോ​മ​സ് ത​യ്യി​ല്‍, കി​സാ​ന്‍ സേ​നാ നേ​താ​ക്ക​ളാ​യ ഷാ​ജി, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.