സ​പ്ത​ഭാ​ഷാസംഗമഭൂ​മി​യെ ത​ഴു​കി​യു​ണ​ര്‍​ത്താ​ന്‍ മ​ഹാ​ക​വി കു​ട്ട​മ​ത്തി​ന്‍റെ ചെ​റു​മ​ക​ന്‍റെ സ്വാ​ഗ​ത​​ഗാ​നം
Tuesday, November 19, 2019 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ഷാവൈ​വി​ധ്യ​ത്തി​ന്‍റെ​യും സാം​സ്‌​കാ​രി​ക പെ​രു​മ​യു​ടെ​യും മ​ണ്ണി​ലേ​ക്കു കൗ​മാ​ര​ത്തി​ന്‍റെ ക​ലാ​വ​സ​ന്തം വി​രു​ന്നെ​ത്തു​മ്പോ​ള്‍, സ്വാ​ഗ​ത​മേ​കാ​ന്‍ മ​ഹാ​ക​വി കു​ട്ട​മ​ത്തി​ന്‍റെ ചെ​റു​മ​ക​ന്‍ കെ.​വി. മ​ണി​ക​ണ്ഠ​ദാ​സി​ന്‍റെ സ്വാ​ഗ​ത​ഗാ​നം. തെ​യ്യ​ങ്ങ​ളു​ടെ​യും പൂ​ര​ക്ക​ളി​യു​ടെ​യും ഈ​റ്റി​ല്ല​മാ​യ കാ​സ​ര്‍​ഗോ​ഡി​നെ കേ​ര​ള​ത്തി​ന്‍റെ സാ​ഹി​ത്യ ഭൂ​പ​ട​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പ്ര​തി​ഭ​യാ​ണ് മ​ഹാ​ക​വി കു​ട്ട​മ​ത്ത്.
ഇ​തേ ക​വി​യു​ടെ നാ​ട് ക​ലോ​ത്സ​വ​ത്തി​ന് ആ​തി​ഥ്യം വ​ഹി​ക്കു​മ്പോ​ള്‍ ക​വി​യു​ടെ ചെ​റു​മ​ക​ന്‍റെ ര​ച​ന സ്വാ​ഗ​ത​ഗാ​ന​മാ​യി ആ​ല​പി​ക്കാ​ന്‍ പോ​കു​ന്ന​ത് കാ​ലം കാ​ത്തു​വ​ച്ച മ​റ്റൊ​രു നി​യോ​ഗ​മാ​കാം. ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​നാ​ണ് കു​ട്ട​മ​ത്ത് സ്വ​ദേ​ശി​യാ​യ കെ.​വി. മ​ണി​ക​ണ്ഠ​ദാ​സ്.
ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ല​ഭി​ച്ച 83 ര​ച​ന​ക​ളി​ല്‍ നി​ന്നാ​ണ് മ​ണി​ക​ണ്ഠദാ​സി​ന്‍റെ ര​ച​ന ക​ലോ​ത്സ​വ ഗാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. സാ​ഹി​ത്യ​കാ​ര​ന്‍​മാ​രാ​യ ഇ.​പി. രാ​ജ​ഗോ​പാ​ല​ന്‍, പ​ത്മ​നാ​ഭ​ന്‍ ബ്ലാ​ത്തൂ​ര്‍, സം​ഗീ​ത​ജ്ഞ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് സ്വാ​ഗ​ത​ഗാ​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​പ്ത​ഭാ​ഷാ​ഭൂ​മി​യെ പ്ര​കീ​ര്‍​ത്തി​ച്ചും പ്രാ​ചീ​ന നാ​ട്ടു ച​രി​ത്ര​ത്തെ സ്മ​രി​ച്ചും കാ​സ​ർ​ഗോ​ഡ​ന്‍ മ​ണ്ണി​ല്‍ പി​റ​ന്ന സാം​സ്‌​കാ​രി​ക പ്ര​തി​ഭ​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി​യും ആ​ണ് സ്വാ​ഗ​ത​ഗാ​നം അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്.
‘ഏ​ഴു വാ​ണി​ക​ളും ഒ​റ്റ നാ​വി​ല്‍
ഇ​ണ​ക്കീടു​ന്ന വ​ര​വ​ര്‍​ണി​നീ
കേ​ര​ളോ​ത്ത​ര വി​ലാ​സി​നീ
വി​മ​ല ദേ​ശ​മാ​യി ല​സി​പ്പു നീ' ​എ​ന്ന് തു​ട​ങ്ങു​ന്ന​താ​ണ് സ്വാ​ഗ​ത​ഗാ​നം. വാ​ക്കു​ക​ള്‍​ക്ക് അ​തീ​ത​മാ​യ കാ​സ​ര്‍​ഗോ​ഡി​ന്‍റെ സാം​സ്‌​കാ​രി​ക വൈ​വി​ധ്യം ‘പു​ഴ​യൊ​രു പു​ല്ലാ​ങ്കു​ഴ​ലി​ലൊ​തു​ക്കാ​മോ? ഈ ​നാ​ട്ടു​വ​ഴ​ക്കം പാ​ട്ടി​ലൊ​തു​ക്കാ​മോ? എ​ന്ന വ​രി​ക​ളി​ല്‍ തെ​ളി​യു​ന്നു. ക​വി​ത​യു​ടെ നി​ത്യ​ക​ന്യ​ക​യെ തേ​ടി​യ​ല​ഞ്ഞ മ​ഹാ​ക​വി പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രെ​യും അ​ത്യു​ത്ത​ര കേ​ര​ള​ത്തി​ന്‍റെ യ​ശ​സ് വാ​നോ​ളം ഉ​യ​ര്‍​ത്തി​യ ക​വി​യും ന​വോ​ത്ഥാ​ന നാ​യ​ക​നു​മാ​യ ടി. ​ഉ​ബൈ​ദി​നെ​യും വി​ദ്വാ​ന്‍ പി. ​കേ​ളു നാ​യ​രെ​യും സാ​ഹി​ത്യ മ​ണ്ഡ​ല​ത്തി​ല്‍ കൈ​യൊ​പ്പു ചാ​ര്‍​ത്തി​യ മ​റ്റ് മ​ഹാ​ര​ഥ​ന്‍​മാ​രെ കു​റി​ച്ചും സ്വാ​ഗ​ത​ഗാ​നം സ്മ​രി​ക്കു​ന്നു. 15 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള സ്വാ​ഗ​ത​ഗാ​ന​ത്തി​ന് സം​ഗീ​തം ന​ല്‍​കി​യ​ത് പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​നാ​ണ്.
60 അ​ധ്യാ​പ​ക​ര്‍ ചേ​ര്‍​ന്നാ​ണ് സ്വാ​ഗ​ത​ഗാ​നം ആ​ല​പി​ക്കു​ക. മ​ണി​ക​ണ്ഠ​ദാ​സ് സ്വാ​ഗ​ത​ഗാ​ന​വു​മാ​യി ക​ലോ​ത്സ​വ​ത്തി​ല്‍ എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ങ്കി​ലും മി​ക്ക​വ​ര്‍​ഷ​വും മ​ണി​ക​ണ്ഠ​ദാ​സി​ന്‍റെ ര​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രൂ​പ​പ്പെ​ടു​ത്തി​യ മോ​ണോ​ആ​ക്ടു​ക​ള്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.