ആ​ളെ വീ​ഴ്ത്തും ഓ​വു​ചാ​ൽ സ്ലാ​ബ്
Tuesday, November 19, 2019 1:12 AM IST
തൃ​ക്ക​രി​പ്പൂ​ർ: ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ഓ​വു​ചാ​ലി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ബ​സ്‌​സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തു ബ​സു​ക​ൾ പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന ഭാ​ഗ​ത്താ​യാ​ണ് പൊ​ട്ടി​യ സ്ലാ​ബ് പ​ല​രേ​യും വീ​ഴ്ത്തു​ന്ന​ത്.
സ്കൂ​ൾ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തി​ന​കം ഇ​വി​ടെ വീ​ണു. ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് ത​ക​ർ​ന്ന സ്ലാ​ബ് മൂ​ടാ​തെ ഇ​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ആ​ളു​ക​ൾ വീ​ഴാ​തി​രി​ക്കു​ന്ന​തി​ന് വ്യാ​പാ​രി​ക​ൾ ചു​വ​ന്ന തു​ണി ക​മ്പി​യി​ൽ കു​ത്തി​വ​ച്ച് അ​പ​ക​ടസൂ​ച​ന ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​ട​ൻ ഇ​ട​പെ​ട്ട് ഓ​വു​ചാ​ൽ സ്ലാ​ബി​ട്ടു മൂ​ട​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.