നിങ്ങളുടെ കത്തുകൾ തകരാറിലാണ്
Tuesday, November 19, 2019 1:14 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തോ​ടെ തൃ​ക്ക​രി​പ്പൂ​ർ സ​ബ് പോ​സ്റ്റ് ഓ​ഫീ​സി​ൽ ത​പാ​ൽ സേ​വ​നം അ​ഞ്ചു​ദി​വ​സ​മാ​യി മു​ട​ങ്ങി. സേ​വിം​ഗ്സ് ബാ​ങ്ക്, റെ​ക്ക​റിം​ഗ് ഡെ​പ്പോ​സി​റ്റു​കാ​രു​ടെ നി​ക്ഷേ​പ​വും പി​ൻ​വ​ലി​ക്ക​ലും, പെ​ൻ​ഷ​ൻ ഇ​ട​പാ​ടു​ക​ൾ, പാ​സ്പോ​ർ​ട്ട് വി​ത​ര​ണം, പി​എ​സ്‌​സി നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ, എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ നി​യ​മ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​മു​ൾ​പ്പെ​ടെ ത​പാ​ൽ വ​കു​പ്പി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്.
ബി​എ​സ്എ​ൻ​എ​ൽ, വൊ​ഡാ​ഫോ​ൺ എ​ന്നീ ക​മ്പ​നി​ക​ളു​ടെ മോ​ഡം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പോ​സ്റ്റ് ഓ​ഫീ​സി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. ഈ ​മാ​സം 14ന് ​ശേ​ഷം ത​പാ​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് തൃ​ക്ക​രി​പ്പൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം നി​ല​വി​ലി​ല്ല. ര​ജി​സ്‌​ട്രേ​ഷ​ൻ ഉ​രു​പ്പ​ടി​ക​ളും വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. പോ​സ്റ്റ് ഓ​ഫീ​സി​ന് കീ​ഴി​ൽ 13 റെ​ക്ക​റിം​ഗ് ഡെ​പ്പോ​സി​റ്റ് ഏ​ജ​ന്‍റു​മാ​ർ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു​ണ്ട്. ഇ​വ​ർ ശേ​ഖ​രി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ പോ​സ്റ്റ് ഓ​ഫീ​സി​ൽ അ​ട​യ്ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ തു​ക തി​രി​ച്ചു​ന​ൽ​കാ​നും ആ​വു​ന്നി​ല്ല.
ഇ​തു​പോ​ലെ പ​ല മേ​ഖ​ല​യി​ലെ​യും ടെ​ൻ​ഡ​ർ നോ​ട്ടീ​സു​ക​ളും വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. തൃ​ക്ക​രി​പ്പൂ​ർ സ​ബ് പോ​സ്റ്റ് ഓ​ഫീ​സി​നു കീ​ഴി​ൽ വെ​ള്ളാ​പ്പ്, തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം, ഉ​ദി​നൂ​ർ, എ​ട​ച്ചാ​ക്കൈ, മാ​ണി​യാ​ട്ട്, പി​ലി​ക്കോ​ട്, ഓ​ലാ​ട്ട്, കൊ​ട​ക്കാ​ട് തു​ട​ങ്ങി​യ എ​ട്ട് സ​ബ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലെ ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളു​ടെ നീ​ക്ക​വും ഇ​തോ​ടെ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് വ​ലി​യ തു​ക ഈ​ടാ​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ ത​പാ​ൽ വ​കു​പ്പി​ന്‍റെ സേ​വിം​ഗ്സ്, ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചുതു​ട​ങ്ങു​മ്പോ​ഴാ​ണ് ഈ ​തി​രി​ച്ച​ടി എ​ന്ന​ത് നി​ക്ഷേ​പ​ക​രെ പോ​സ്റ്റ് ഓ​ഫീ​സ് ഇ​ട​പാ​ടു​ക​ളി​ൽ നി​ന്ന് അ​ക​റ്റും. ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ഉ​ൾ​പ്പ​ടെ പ​ല ഇ​ട​പാ​ടു​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​യി​ട്ടു​ണ്ട് പോ​സ്റ്റ് ഓ​ഫീ​സി​ൽ കാ​ര്യ​ങ്ങ​ൾ.